06
Feb 2025
Mon
06 Feb 2025 Mon
man caught in airport over hit and run case

വടകരയില്‍ വാഹനമിടിച്ച് വയോധിക മരിക്കുകയും 9 വയസുകാരി കോമയിലുമായ കേസില്‍ പ്രതിയായ കാറുടമ പുറമേരി സ്വദേശി ഷജീലിനെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് പോലീസ് പിടികൂടി. വിദേശത്ത് നിന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഷജീലിനെ പോലീസ് പിടികൂടുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പേടിച്ചിട്ടാണ് കീഴടങ്ങാതിരുന്നതെന്ന് ഷജീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്ന് രണ്ടുപേരെ കാറിടിച്ചത് ശ്രദ്ധയില്‍പെട്ടിരുന്നു. പക്ഷേ നിര്‍ത്താത്തത് പേടിച്ചിട്ടാണെന്നും ഷജീല്‍ മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു.

അപകടം നടന്ന് 10 മാസത്തിനു ശേഷമാണ് പോലീസിന് അപകടത്തിനു കാരണമായ വാഹനം കണ്ടെത്താന്‍ സാധിച്ചത്. എന്നാല്‍ അപ്പോഴേക്കും ഷജീല്‍ ജോലിസ്ഥലത്തേക്ക് മടങ്ങിപോയിരുന്നു. തുടര്‍ന്ന് ഷജീലിനെതിരേ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇതേത്തുടര്‍ന്ന് യുവാവിനെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്.

അപകടത്തിനുശേഷം ഷജീല്‍ ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് കേസില്‍ വഴിത്തിരിവായത്. മതിലില്‍ ഇടിച്ചു കാര്‍ തകര്‍ന്നെന്ന് പറഞ്ഞാണ് ഇയാള്‍ ഇന്‍ഷുറന്‍സ് നേടിയത്. 2024 ഫെബ്രുവരി 17ന് ദേശീയപാതയില്‍ വടകര ചോറോട് വച്ചായിരുന്നു അപകടം.

ALSO READ: ഒമ്പതുവയസ്സുകാരി കോമയിലായ സംഭവത്തില്‍ അപകടശേഷം നിര്‍ത്താതെ പോയ വാഹനം കണ്ടെത്തി; വിദേശത്തു കഴിയുന്ന പ്രതിയെ നാട്ടിലെത്തിക്കും

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക