കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ മുത്തശ്ശിയെയും 9 വയസുകാരിയെയും ഇടിച്ചശേഷം നിര്‍ത്താതെ പോയ കാര്‍ മാസങ്ങള്‍ക്കു ശേഷം പോലീസ് പിടിച്ചെടുത്തു. വിദേശത്ത് കഴിയുന്ന പ്രതിയെ നാട്ടിലെത്തിക്കുമെന്ന് വടകര റൂറല്‍ എസ്പി പറഞ്ഞു. കെഎല്‍ 18 ആര്‍ 1846 എന്ന കാറാണ് കുട്ടിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്. അപകടത്തില്‍ പരിക്കേറ്റ് കോമയിലായ ദൃഷാന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. നാദാപുരം പുറമേരി സ്വദേശിയായ ഷജീലിന്റെയാണ് കാര്‍. അപകടസമയം ഇയാളായിരുന്നു കാര്‍ ഓടിച്ചിരുന്നത്. കുട്ടിയുടെ മുത്തശ്ശി ബേബി(68)അപകടത്തില്‍ മരിച്ചിരുന്നു.
|
അപകടത്തില്‍ വാഹനത്തിന്റെ മുന്‍വശം തകര്‍ന്നത് നന്നാക്കാന്‍ പ്രതി ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തിരുന്നു. ഇതാണ് പോലീസിന് വാഹനം തിരിച്ചറിയാന്‍ സഹായകമായകത്. മതിലില്‍ ഇടിച്ചുവെന്ന കള്ളം പറഞ്ഞായിരുന്നു ഇയാള്‍ ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തത്. ഫെബ്രുവരി 17ന് ദേശീയപാതയില്‍ വടകര ചോറോട് വച്ചായിരുന്നു അപകടം.
രാത്രി പത്തോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശിയും മുണ്ടയാട് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിയുമായ ദൃഷാനയെയും മുത്തശ്ശിയെയും കാര്‍ ഇടിച്ച് തെറിപ്പിച്ചത്. സംഭവസമയം കാറില്‍ പ്രതിയുടെ കുടുംബവും ഉണ്ടായിരുന്നു. പിന്‍സീറ്റില്‍ ഉണ്ടായിരുന്ന കുട്ടികള്‍ മുന്നിലേക്ക് വരണമെന്ന് പറഞ്ഞതോടെ ശ്രദ്ധ ഇവിടേക്ക് തിരിഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് പറഞ്ഞു.
10 മാസമായി കോമ അവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പെണ്‍കുട്ടി കഴിയുന്നത്. അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനായി പോലീസ് മാസങ്ങള്‍ നീണ്ട അന്വേഷണമാണ് നടത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





