മലദ്വാരത്തില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്തിയ യുവാവ് തൃശൂരില്‍ പിടിയില്‍. എറണാകുളം കടുങ്ങല്ലൂര്‍ സ്വദേശിയായ റിച്ചു റഹ്‌മാന്‍(34)ആണ് എക്‌സൈസിന്റെ പിടിയിലായത്.
|
തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എംഡിഎംഎ വില്‍പനക്കാരന്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ എക്‌സൈസ് സംഘമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ യുവാവിനെ എത്തിച്ച് എക്‌സ്‌റേ എടുത്തപ്പോഴാണ് മലദ്വാരത്തില്‍ പൊതി ഒളിപ്പിച്ചതായി കണ്ടത്.
സര്‍ജറി വിഭാഗം മേധാവി ഡോക്ടര്‍ വി കെ പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലാണ് എംഡിഎംഎ പുറത്തെടുത്തത്. ഇരുപത് ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ബംഗളൂരുവില്‍ നിന്നാണ് യുവാവ് തൃശൂരിലെത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ കെ സുധീറും സി യു ഹരീഷും അടങ്ങിയ സംഘമായിരുന്നു പ്രതിയെ പിടികൂടിയത്.
ALSO READ: ഷൂട്ടിങ്ങിനിടെ ജീപ്പ് മറിഞ്ഞ് നടന്‍ ജോജു ജോര്‍ജടക്കം ആറുപേര്‍ക്ക് പരിക്ക്


