18
Jan 2025
Thu
18 Jan 2025 Thu

ഹൈദരാബാദ്: തെലങ്കാനയില്‍ ഭാര്യയെ കൊന്ന് കഷണങ്ങളാക്കിയ ശേഷം മൃതദേഹം പ്രഷര്‍ കുക്കറില്‍ വേവിച്ച് തടാകത്തില്‍ തള്ളിയ സംഭവത്തില്‍ മുന്‍ സൈനികന്‍ പിടിയില്‍. ഹൈദരാബാദ് സ്വദേശിയായ ഗുരു മൂര്‍ത്തി (45) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ വെങ്കിട്ട മാധവിയെ (41) കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതി അസ്റ്റിലായത്. ഗുരു മൂര്‍ത്തി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. സംശയത്തെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. കുറ്റകൃത്യം മറയ്ക്കാനാണ് ഭാര്യയുടെ മൃതദേഹം കഷണങ്ങളാക്കിയതെന്നാണ് മൊഴി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനുവരി 16നാണ് 35 കാരിയായ വെങ്കട മാധവിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നല്‍കിയത്. അന്വേഷണത്തിനിടെ ഭര്‍ത്താവില്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. കുളിമുറിയില്‍ വച്ചാണ് ഗുരു മൂര്‍ത്തി ഭാര്യയുടെ മൃതദേഹം കഷണങ്ങളാക്കിയത്. തുടര്‍ന്ന് പ്രഷര്‍ കുക്കറിലിട്ട് വേവിച്ചു. മൂന്നുദിവസത്തോളം മൃതദേഹംകുക്കറില്‍ സൂക്ഷിച്ചു. അസ്ഥികള്‍ വേര്‍പെട്ടെന്ന് ഉറപ്പാക്കി. മാംസവും അസ്ഥികളും പലതവണ പാകം ചെയ്ത ശേഷം പ്രതി ഇവ പായ്ക്ക് ചെയ്ത് മീര്‍പേട്ട് തടാകത്തില്‍ തള്ളിയതായുമാണ് മൊഴി.

മുന്‍ സൈനികനായ ഗുരു മൂര്‍ത്തി നിലവില്‍ ഡിആര്‍ഡിഒയിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ്. ഇരുവര്‍ക്കുമായി ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമുണ്ട്. കൊലപാതകത്തിനുള്ള കാരണം എന്ത് എന്ന് വ്യക്തമല്ല. ദമ്പതികള്‍ക്കിടയില്‍ ഇടയ്ക്കിടെ വഴക്കുകള്‍ ഉണ്ടാകാറുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ദമ്പതികള്‍ അവരുടെ രണ്ട് കുട്ടികളോടൊപ്പം മീര്‍പേട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വെങ്കിടേശ്വര കോളനിയിലാണ് താമസിക്കുന്നത്.

man chops wife’s body, cooks in pressure cooker