കൂട്ടുകാരന്‍ മരിച്ച അപകടത്തില്‍ നിന്നു രക്ഷപ്പെട്ട വിഷമത്തില്‍ 28കാരന്‍ ജീവനൊടുക്കി. മധ്യപ്രദേശിലെ ധാറിലാണ് ദാരുണമായ സംഭവം. കാന്തിയെന്ന യുവാവാണ് കൂട്ടുകാരന്‍ നര്‍വി സിങ് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച വിഷമത്തില്‍ തൂങ്ങിമരിച്ചത്.
|
ഇരുവരും ഒരുമിച്ചു സഞ്ചരിക്കവെയായിരുന്നു അപകടം. കാന്തി അപകടത്തില്‍ നിന്നു രക്ഷപ്പെടുകയും നര്‍വി സിങ് മരിക്കുകയുമായിരുന്നു. ഇതിന്റെ വിഷമം മൂലം കാന്തി ഇന്‍ഡോര്‍-അഹമ്മദാബാദ് ഹൈവേക്ക് സമീപമുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് ജീവനൊടുക്കുന്നതിന്റെ കാരണം വ്യക്തമാക്കുന്ന വീഡിയോ കാന്തി തന്റെ മൊബൈലില്‍ റെക്കോഡ് ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൂട്ടുകാരന്റെ വേര്‍പാട് താങ്ങാനാവാത്തതിലാണ് താന്‍ മരിക്കുന്നതെന്നും തന്റെ കുടുംബത്തെ ബുദ്ധിമുട്ടിലാക്കരുതെന്നും കുടുംബാംഗങ്ങള്‍ക്കയച്ച വീഡിയോ സന്ദേശത്തില്‍ കാന്തി പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





