21
Jul 2026
Tue
21 Jul 2026 Tue
man committed suicide befor kills wife and two daughters

ഭാര്യയെയും രണ്ടു മക്കളെയും കൊന്ന് യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ മൈസുരുവിലാണ് സംഭവം. ഹുന്‍സുര്‍ ടൗണിലെ ന്യൂ മാരുതി ലേഔട്ടില്‍ താമസിക്കുന്ന ഹരിഷ്(49)ആണ് ഭാര്യ നിശ്ചിത(36), പെണ്‍മക്കളായ നെക്‌സ(13), രക്ഷ(6)എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. മൂവരുടെയും വായകള്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച ശേഷം ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂവരുടെയും മൃതദേഹം വീടിന്റെ താഴത്തെ നിലയിലും ഹരീഷിന്റേത് മുകള്‍ നിലയില്‍ തൂങ്ങിയ നിലയിലുമായിരുന്നു. മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

ALSO READ: നിര്‍ബന്ധപൂര്‍വം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങിയ യുവതി തീകൊളുത്തി മരിച്ചു