29
Feb 2024
Sun
29 Feb 2024 Sun
man cut throat after lost three mobile game

മൊബൈല്‍ ഗെയിമില്‍ തുടര്‍ച്ചയായി തോറ്റതിന്റെ നിരാശയില്‍ 24കാരന്‍ സ്വയം കഴുത്തറുത്ത്. ഒഡീഷയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സൗമ്യ രഞ്ജന്‍ നായക് എന്ന യുവാവ് കട്ടക്കിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. വെള്ളിയാഴ്ച വൈകീട്ട് യുവാവ് മൊബൈല്‍ ഗെയിം തോറ്റത്.(man cut throat after lost three mobile game)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ച്ചയായി മൂന്ന് കളികള്‍ തോറ്റതോടെ ഇയാള്‍ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ മാതാപിതാക്കള്‍ ഇയാളെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികില്‍സയ്ക്കായി കട്ടക്കിലെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.