02
Apr 2023
Sun
02 Apr 2023 Sun

ഭോപാല്‍: രണ്ടുവര്‍ഷം മുമ്പ് ഗുജറാത്ത് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാള്‍ ജീവനോടെ വീട്ടില്‍ തിരികെയെത്തി. മധ്യപ്രദേശിലെ ധര്‍ ജില്ലക്കാരനായ കമലേഷ് പാട്ടീദര്‍(35)ആണ് ജീവനോടെ വീട്ടിലെത്തിയത്. രണ്ടുവര്‍ഷം മുമ്പ് ഗുജറാത്ത് ആശുപത്രിയില്‍ കോവിഡ് ബാധിച്ചുവെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ നല്‍കിയ മൃതദേഹം വീട്ടുകാര്‍ സംസ്‌കരിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ചയാണ് കമലേഷ് അപ്രതീക്ഷിതമായി വീട്ടിലെത്തിയത്. പുലര്‍ച്ചെ ആറോടെ അമ്മായിയുടെ വീടിന്റെ കതകില്‍ മുട്ടിയാണ് ഇയാള്‍ തന്റെ മടങ്ങിവരവ് അറിയിച്ചത്.
2021ലാണ് കമലേഷിന് കോവിഡ് പിടിപെട്ടത്. തുടര്‍ന്ന് ഗുജറാത്തിലെ വഡോദരയിലെ ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തിരുന്നു. അതേസമയം താന്‍ ഇത്രനാളും എവിടെയായിരുന്നുവെന്നതിന് കമലേഷ് വീട്ടുകാര്‍ക്ക് വിശദീകരണം നല്‍കിയിട്ടില്ല. അന്ന് സംസ്‌കരിച്ച മൃതദേഹം ആരുടേതായിരുന്നുവെന്ന കാര്യത്തിലും വ്യക്തതയില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>