12
Dec 2025
Tue
12 Dec 2025 Tue
man dies after gun goes off while he gets up from sofa

സോഫയില്‍ ഇരുന്നെഴുന്നേറ്റപ്പോള്‍ അരയിലിരുന്ന തോക്ക് പൊട്ടി യുവാവ് മരിച്ചു. പഞ്ചാബിലെ ഫിറോസ്പുര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. ഹര്‍പിന്ദര്‍ സിങ് എന്ന സോനുവാണ് മരിച്ചത്. ബന്ധുവിനൊപ്പം സോഫയില്‍ ഇരിക്കുകയായിരുന്നു സംഭവസമയം ഹര്‍പിന്ദര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവിടെ നിന്ന് എഴുന്നേല്‍ക്കുന്നതിനിടെ തോക്ക് പൊട്ടുകയും വെടിയുണ്ട വയറില്‍ തുളച്ചുകയറുകയുമായിരുന്നു. ഈ സമയം ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഹര്‍പിന്ദറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇതിനിടെ മരിക്കുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഹര്‍പിന്ദറിന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. വിദേശത്തായിരുന്ന യുവാവ് അടുത്തിടെയാണ് നാട്ടിലെത്തിയത്.

ALSO READ: 12കാരിയെ പീഡിപ്പിച്ച കേസില്‍ മദ്‌റസ അധ്യാപകന് 14 വര്‍ഷം തടവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക