06
Nov 2024
Sat
06 Nov 2024 Sat
man Falls To Death While Spitting Paan From Moving Bus

മുറുക്കി തുപ്പുന്നതിനായി ഓടുന്ന ബസ്സിന്റെ വാതില്‍ തുറന്ന യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ചുവീണു മരിച്ചു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസി ബസ്സിന്റെ വാതില്‍ തുറന്ന് പാന്‍ തുപ്പാനുള്ള നീക്കത്തിനിടെയാണ് രാം ജൈവന്‍(45)എന്ന യാത്രക്കാരന്‍ റോഡിലേക്ക് വീണത്. വാതില്‍ തുറന്നതോടെ ബാലന്‍സ് നഷ്ടമായാണ് യാത്രക്കാരന്‍ റോഡിലേക്ക് വീണതെന്ന് പോലീസ് പറഞ്ഞു.

ലഖ്‌നൗവില്‍ നിന്ന് അസംഗഡിലേക്ക് പോവുകയായിരുന്നു ബസ്. രാം ജൈവന്റെ ഭാര്യയും അപകടസമയം ബസ്സില്‍ ഉണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക