മസ്‌ക്കത്ത്: ഒമാനിലെ നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റിലുള്ള ലിവ വിലായത്തില്‍ യുവാവിനെ കാള കുത്തിക്കൊന്നു. (Man gored to death in Oman in bull fighting ) കാളപ്പോര് മല്‍സരത്തിനിടെ ജനക്കൂട്ടത്തിലേക്ക് ഓടിക്കയറിയ കാള അക്രമാസക്തനാവുകയായിരുന്നു.
|
നൂറു കണക്കിന് പേര്‍ കാളപ്പോര് കാണാനെത്തിയിരുന്നു. കാളയുടെ അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബര്‍ക്ക, കബൂറ, സഹം, സോഹാര്‍, ലിവ വിലായത്തുകളിലെ ചെറു ഗ്രാമങ്ങളില്‍ പതിറ്റാണ്ടുകളായി കാളപ്പോര് നടക്കാറുണ്ട്. കാളപ്പോരില്‍ പങ്കെടുക്കുന്ന മൃഗങ്ങള്‍ക്കും കാഴ്ച്ചക്കാര്‍ക്കും കൃത്യമായ സുരക്ഷയൊരുക്കുന്നതിന് കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.
لمحبي #مناطح_الثيران مالفائده التي تجنيها من هذه العاده؟
ولماذا تُعذب تلك الحيوانات في العراك فيما بينها ؟
يتداول اليوم وفاه أحد الاشخاص بعد مناطحه تلك الثيران بسبب ضربه في الصدر لشخص ووفاته pic.twitter.com/EIWqIRX8jZ
— جاسم البلوشي (@jaseembalochi) April 3, 2025
2020ല്‍ കാളപ്പോര് ഉള്‍പ്പെടെ വിനോദത്തിന് മൃഗങ്ങളെ ഉപയോഗിക്കുന്നത് ഒമാനില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും പലയിടത്തും സ്ഥിരമായി ഇത്തരം പരിപാടികള്‍ നടക്കുന്നുണ്ട്.


