26
Apr 2024
Sat
26 Apr 2024 Sat
attack in manaveeyam veedhi

തിരുവനന്തപുരം മാനവീയം വീഥിയില്‍ റീല്‍സ് എടുക്കുന്നതിനിടെ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി ഒന്നരയ്ക്കാണ് സംഭവം. കഴുത്തിന് ഗുരുതര പരിക്കേറ്റ ചെമ്പഴന്തി ധനു കൃഷ്ണയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ( man-hacked-at-manaveeyam-veedhi-trivandrum )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റീല്‍സ് എടുക്കുന്നതിനിടെ ഇരുവിഭാഗം തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ധനു കൃഷ്ണയെ വെട്ടിയ പൂജപ്പുര സ്വദേശി ഷെമീറും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയും മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിലാണ്. ഷമീറിനൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് ഓടി രക്ഷപ്പെട്ടു.

തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാല്‍ പ്രദേശത്ത് പോലീസ് സാന്നിധ്യം കുറവാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ മാനവീയം വീഥിയില്‍ മദ്യപിച്ചെത്തുന്ന യുവാക്കളുടെ ചേരിതിരിഞ്ഞുള്ള സംഘര്‍ഷം ആവര്‍ത്തിക്കുകയാണ്. രാത്രി 12ന് ശേഷം ഇവിടെ നിന്ന് പിരിഞ്ഞുപോകണമെന്ന് നിര്‍ദേശമുണ്ടെങ്കിലും അതിന് തയ്യാറാകാതെ യുവാക്കള്‍ തുടരുന്നതാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്.