ഭാര്യയുമായി പിരിഞ്ഞുകഴിഞ്ഞിരുന്ന യുവാവ് മകളെ കഴുത്തറുത്ത് കൊന്നു. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സംഭവം. ശിവ് ലാൽ മേഘ്വാളിൻ എന്നയാളാണ് മകളെ കൊലപ്പെടുത്തിയത്. കൃത്യശേഷം ഒളിവിൽപോയ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. പ്രതിയുമായി പിരിഞ്ഞ ഭാര്യയും രണ്ടുമക്കളും ഗുജറാത്തിൽ താമസിച്ചുവരികയായിരുന്നു. ഭാര്യയുമായി പിരിയുന്നതിന് മകളാണ് കാരണമെന്ന് ധരിച്ചാണ് പ്രതി മകളെ കൊന്നത്.
|
പ്രതി ശിവലാൽ മേഘ്വാൾ 12 വർഷമായി പാലി ജില്ലയിലാണ് കഴിയുന്നത്. തിങ്കളാഴ്ച പാലിയിലെ ഒരു ഗ്രാമത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ആയിരുന്നു പ്രതിയുടെ രണ്ട് പെൺമക്കളും എത്തിയത്. മൂത്ത മകൾ നിർമയോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടെന്നും തന്നോടൊപ്പം വരണമെന്നും ആവശ്യപ്പെട്ട പ്രതി ആളൊഴിഞ്ഞ സ്ഥലത്തേക്ക് നിർമയെ കൂട്ടിക്കൊണ്ടു പോയി കഴുത്തറുക്കുകയായിരുന്നു. കൊന്നശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





