04
May 2025
Thu
04 May 2025 Thu
man kills friend for opposing same sex relationship
സ്വവര്‍ഗ ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള നീക്കം എതിര്‍ത്ത കൂട്ടുകാരനെ കല്ലിനിടിച്ചുകൊന്ന യുവാവ് അറസ്റ്റിലായി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.
ഭീം ഗെയ്കവാദ് എന്ന 40കാരനാണ് കൂട്ടുകാരനായ കിഷോര്‍ കാംബ്ലെ(35)യെ കൊലപ്പെടുത്തിയത്. കിഷോറിന്റെ തലയില്‍ വലിയ കല്ലെടുത്തി ഇടിച്ചാണ് ഭീം കൊലപാതകം നടത്തിയത്. തലയിലുണ്ടായ മുറിവിലൂടെ ചോരവാര്‍ന്നാണ് കിഷോര്‍ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
സംഭവസമയം ഭീം ഗെയ്കവാദും കിഷോറും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മെയ് അഞ്ചിന് മല്‍ധാക്ക ചൗക്കിനു സമീപത്തുവച്ചാണ് കൊലപാതകം നടന്നത്. റോഡരികില്‍ തല തകര്‍ന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭീം ഗെയ്കവാദ് പിടിയിലാവുന്നത്. മൂന്നുവര്‍ഷമായി പൂനെയില്‍ താമസിച്ചു ജോലി ചെയ്തു വരികയായിരുന്നു ഇരുവരുമെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ALSO READ: ലൈംഗികബന്ധത്തിന് വിസമ്മതിച്ച മരുമകളെ ഭര്‍തൃപിതാവ് കല്ലിനിടിച്ച് കൊന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക