30
Sep 2024
Sun
30 Sep 2024 Sun
man kills friend in Bangaluru over love triangle

ഒരു പെണ്‍കുട്ടിയെ തന്നെ രണ്ടുപേര്‍ പ്രണയിക്കുന്നതിനിടെ ചൊല്ലിയുള്ള വഴക്കിനിടെ യുവാവിനെ കൂട്ടുകാരന്‍ കല്ലിനിടിച്ചുകൊന്നു. ബംഗളുരുവിലാണ് സംഭവം. 24കാരനായ വരുണ്‍ കോട്ടിയന്‍ ആണ് കൊല്ലപ്പെട്ടത്. ദിവേശ് എന്ന യുവാവാണ് തന്റെയൊപ്പം മുറിയില്‍ താമസിച്ചുവന്നിരുന്ന വരുണിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ദിവേശിനെ പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വരുണും ദിവേശും ചേര്‍ന്ന് വെള്ളിയാഴ്ച കോറമംഗളയിലൊരു വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇവിടെ നിന്ന് പുലര്‍ച്ചെ നാലരയോടെയാണ് ഇരുവരും മടങ്ങിയത്. മടങ്ങിവരുന്ന വഴിയാണ് ഇരുവരും കാമുകിയെ ചൊല്ലി വഴക്കിട്ടത്. ഇതിനിടെ ദിവേശ് കല്ലെടുത്ത് വരുണിനെ ഇടിച്ചുകൊല്ലുകയായിരുന്നു.