29
Mar 2024
Sat
29 Mar 2024 Sat
man kills live in partner for refusing to make egg curry for him

മുട്ടക്കറി ഉണ്ടാക്കി നല്‍കാത്തതിന് ഒപ്പം താമസിച്ചിരുന്ന യുവതിയെ 35കാരന് കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാമില്‍ ശനിയാഴ്ചയാണ് സംഭവം. ചൗമ ഗ്രാമത്തിലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് അഞ്ജലി എന്ന 32കാരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ലല്ലന്‍ യാദവ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് കുറ്റം ചെയ്തതെന്ന് യുവാവ് പറഞ്ഞു. മുട്ടക്കറിയുണ്ടാക്കി നല്‍കണമെന്ന ആവശ്യം യുവതി നിരാകരിച്ചതോടെ ദേഷ്യം വന്ന താന്‍ ചുറ്റികയ്ക്കും ബെല്‍റ്റിനും അടിക്കുകയായിരുന്നുവെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവതിയുടെ മൃതദേഹം കണ്ട കെട്ടിട ഉടമയാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് ലല്ലന്‍ യാദവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് ഇയാള്‍ കുറ്റംസമ്മതിച്ചത്. ബിഹാര്‍ സ്വദേശിയായ ലല്ലന്‍ യാദവ് ആറുവര്‍ഷം മുമ്പ് തന്റെ ഭാര്യ പാമ്പ് കടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലേക്ക് വന്നതെന്ന് പൊലീസ് പറഞ്ഞു. ഏഴുമാസം മുമ്പ് ഡല്‍ഹിയില്‍ വച്ചാണ് പാഴ് വസ്തുക്കള്‍ പെറുക്കുന്ന അഞ്ജലിയെ പരിചയപ്പെട്ടതും ഒപ്പം താമസിക്കാന്‍ തുടങ്ങിയതെന്നും ലല്ലന്‍ യാദവ് പൊലീസിനോടു പറഞ്ഞു.