16
Apr 2024
Sun
16 Apr 2024 Sun

അമൃത്സര്‍: പഞ്ചാബില്‍ ഇരട്ടക്കുട്ടികൾക്ക് ഗർഭം നൽകിയ യുവതിയെ ഭര്‍ത്താവ് കട്ടിലില്‍ കെട്ടിയിട്ട് തീയിട്ട് കൊന്നു. ആറു മാസം ഗര്‍ഭിണിയായ 23-കാരി സംഭവ സ്ഥലത്തുവെച്ചു തന്നെ വെന്തു മരിച്ചു. ഇരുവരും തമ്മില്‍ വെള്ളിയാഴ്ച ഉണ്ടായ വഴക്കിനോടുവിൽ ആണ് ഭർത്താവ് കൊടും ക്രൂരത ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമൃത്സറിനടുത്ത് ബുല്ലേ നാങ്കല്‍ ഗ്രാമത്തിലാണ് സംഭവം. സുഖ്‌ദേവും പിങ്കിയും തമ്മില്‍ പല വിഷയങ്ങളിലും വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവം നടന്ന ദിവസവും ഇരുവർക്കും ഇടയിൽ വഴക്ക് ഉണ്ടായെന്നും ഇത് ക്രൂരതയിൽ കലാശിച്ചെന്നും പോലിസ് പറഞ്ഞു.

ഭര്‍ത്താവ് സുഖ്‌ദേവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദേശിയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ഷര്‍മ്മ പഞ്ചാബ് പോലീസിനോട് സംവത്തിൻ്റെ റിപ്പോട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു.

Pregnant With Twins, Amritsar Woman Tied To Bed And Set Afire By Husband

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക