28
Jul 2024
Thu
28 Jul 2024 Thu
man sexually assault stray dog

തെരുവുനായയെ ക്രൂരമായി പീഡിപ്പിച്ച് യുവാവ്. പൂനെയിലാണ് സംഭവം. തെരുവുനായയ്ക്ക് പതിവായി ഭക്ഷണം കൊടുക്കുന്ന വീട്ടമ്മ സംഭവത്തിൽ പോലീസിന് പരാതി നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൂനെ സമത ന​ഗർ മേഖലയിലെ റാണി പാരി എന്നു നാട്ടുകാർ പേരിട്ടുവിളിക്കുന്ന നായയെയാണ് യുവാവ് പീഡിപ്പിച്ചത്. നായ കഴിഞ്ഞദിവസം നിരവധി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. ജൂൺ 27ന് റാണിക്ക് തീറ്റകൊടുക്കാൻ പോയ വീട്ടമ്മ നായയെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് പീഡനം ശ്രദ്ധയിൽപെട്ടത്. വീട്ടമ്മയുടെ വിളികേട്ട നായ നിലവിളിച്ചുകൊണ്ട് ഓടിവരികയായിരുന്നു. സ്വകാര്യഭാ​ഗത്ത് നിന്ന് ചോരയൊലിപ്പിച്ചുകൊണ്ടായിരുന്നു നായ എത്തിയത്.

അതേസമയം കുളിമുറിയിൽ നിന്ന് നായയുടെ കരച്ചിൽ കേട്ട വാച്ച്മാൻ കതകിൽ മുട്ടിയപ്പോൾ ഇതിൽ നിന്ന് ഒരു യുവാവ് പുറത്തേക്കിറങ്ങി ഓടിയിരുന്നു. വാച്ച്മാൻ എത്തിയതോടെ സ്വതന്ത്രയായ നായയും ഓടിപ്പോയിരുന്നു. വാച്ച്മാനോട് വീട്ടമ്മയുടെ നായയെ യുവാവ് പീഡിപ്പിച്ച വിവരം പറഞ്ഞത്.

വീട്ടമ്മ നായയെ സമീപത്തെ മൃ​ഗാശുപത്രിയിലെത്തിച്ചു ചികിൽസ ലഭ്യമാക്കി. നായയെ പീഡിപ്പിച്ച യുവാവിനെ പിടികൂടാൻ പോലീസ് അന്വേഷണം തുടരുകയാണ്.