21
Sep 2025
Sat
21 Sep 2025 Sat
aswini kumar

മുംബൈ നഗരത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ബോംബ് ഭീഷണിക്കൊടുവില്‍ പ്രതി വലയിലായി. ബിഹാര്‍ സ്വദേശിയായ അശ്വിനി കുമാറിനെ(51) ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതി കഴിഞ്ഞ അഞ്ച് വര്‍ഷമായി നോയിഡയിലാണ് താമസിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭീഷണി സന്ദേശത്തെ തുടര്‍ന്ന് പരക്കം പാഞ്ഞ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യുവാവിനെ പൊക്കി. പ്രതിയെ മുംബൈ പൊലിസിന് കൈമാറിയിട്ടുണ്ട്. യുവാവിന്റെ ഫോണും സിം കാര്‍ഡും പൊലീസ് പിടിച്ചെടുത്തു.

മുംബൈ ട്രാഫിക് പൊലീസിന്റെ വാട്‌സാപ്പ് നമ്പറിലാണ് നഗരത്തില്‍ 400 കിലോഗ്രാം ആര്‍.ഡി.എക്‌സുമായി 34 മനുഷ്യബോംബുകള്‍ എത്തിയിട്ടുണ്ടെ ഭീഷണി സന്ദേശം വന്നത്. 34 വാഹനങ്ങളിലായി സ്ഥാപിച്ച ബോംബുകളിലൂടെ ചാവേറുകള്‍, ഒരു കോടി പേരെ കൊല്ലും, മുംബൈ നടുങ്ങും, 14 പാകിസ്താനി ഭീകരര്‍ രാജ്യത്തേക്ക് കടന്നിട്ടുണ്ട് തുടങ്ങിയ ഭീഷണികളാണ് സന്ദേശത്തിലുണ്ടായിരുന്നു. ലഷ്‌കര്‍ ഇ ജിഹാദി എന്ന സംഘടനയുടെ പേരിലായിരുന്നു സന്ദേശം.

ALSO READ: നബിദിന ഘോഷയാത്രയ്ക്കിടെ ഉസ്താദുമാര്‍ക്ക് ഓണപ്പുടവ നല്‍കി

മുംബൈയില്‍ ഗണേശ വിസര്‍ജന്‍ ആഘോഷങ്ങള്‍ക്ക് ഒരു ദിവസം മുമ്പാണ് ഭീകരാക്രമണ ഭീഷണി വന്നത്. ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച നഗരം അതീവ ജാഗ്രതയിലായിരുന്നു. നഗരത്തിലുടനീളം അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

ഫിറോസ് എന്ന സുഹൃത്തിനെ കുടുക്കാനാണ് അശ്വനി കുമാര്‍ ഭീഷണി സന്ദേശം അയച്ചതെന്നാണ് എഫ്.ഐ.ആര്‍ പറയുന്നത്. പട്‌നയിലെ ഫുല്‍വാരി ഷെരീഫ് സ്വദേശിയായ ഫിറോസിന്റെ പരാതിയില്‍ 2023ല്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് മൂന്നു മാസമാണ് ഇയാള്‍ ജയിലില്‍ കിടന്നത്. ഇതിനു പ്രതികാരമായാണ് ഫിറോസിന്റെ പേരില്‍ മുംബൈ പൊലീസിന് വാട്‌സാപ്പില്‍ ഭീഷണി സന്ദേശം അയച്ചത്.

അശ്വിനിയുടെ കൈവശം ഏഴ് മൊബൈല്‍ ഫോണുകള്‍, മൂന്ന് സിം കാര്‍ഡുകള്‍, ആറ് മെമ്മറി കാര്‍ഡ് ഹോള്‍ഡറുകള്‍, ഒരു സിം സ്ലോട്ട് എക്‌സ്റ്റേണല്‍, രണ്ട് ഡിജിറ്റല്‍ കാര്‍ഡുകള്‍, നാല് സിം കാര്‍ഡ് ഹോള്‍ഡറുകള്‍, ഒരു മെമ്മറി കാര്‍ഡ് ഹോള്‍ഡര്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്