21
Feb 2025
Wed
21 Feb 2025 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലണ്ടൻ: സ്വന്തം തട്ടകമായ ഇത്തിഹാദിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനോട് തോറ്റ് മാഞ്ചസ്റ്റർ സിറ്റി.
യുവേഫ ചാമ്പ്യൻസ് ലീഗിലെ നോക്കൗട്ട് റണ്ടിലെ ആദ്യ പാദത്തിലെ ത്രില്ലര്‍ പോരാട്ടത്തില്‍ അവസാന മിനിറ്റിൽ ആണ് സിറ്റിയുടെ പരാജയം. മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്കെതിരെ മൂന്ന് ഗോളിനാണ് റയല്‍ വിജയിച്ചത്. ആവേശകരമായ മത്സരത്തില്‍ അവസാന അഞ്ച് മിനിറ്റിലെ ഗംഭീരമായ തിരിച്ചുവരവിലാണ് സിറ്റിയില്‍ നിന്നും റയല്‍ വിജയം പിടിച്ചെടുത്തത്. 2-1ന് പിന്നില്‍ നിന്ന ശേഷമായിരുന്നു റയലിൻ്റെ ഉഗ്രൻ കം ബാക്ക്. ജൂഡ് ബെല്ലിംഗ്ഹാം ഇഞ്ചുറി ടൈമിൽ നേടിയ ഗോളാണ് റയലിന് വിജയമൊരുക്കിയത്. സിറ്റിക്ക് വേണ്ടി എർലിംഗ് ഹാലൻഡ് ഇരട്ട (19, 80) ഗോളുകൾ നേടി. എംബപ്പെ (60), ബ്രഹിം ഡയസ് (86), ബെല്ലിംഗ്ഹാം (90+2) എന്നിവർ റയലിന് വേണ്ടിയും ഗോൾ കണ്ടെത്തി.

ഇത്തിഹാദിനെ ഒന്നടങ്കം നിശബ്‌ദമാക്കി അവസാന അഞ്ച് മിനിറ്റില്‍ ആണ് റയൽ തിരിച്ച് വന്നത്. റയലിന് വേണ്ടി ഗ്രൗണ്ട് നിറഞ്ഞു കളിച്ച ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ആണ് മാൻ ഒി മാച്ച്.

ക്ലോസ് റേഞ്ചിൽ നിന്ന് വലയുടെ വലതുവശത്തേക്ക് പന്തിന് തൊടുത്തുവിട്ടായിരുന്നു ഹാലൻഡ് തന്‍റെ ആദ്യ ഗോൾ നേടിയത്. അസാധാരണമായ ഫിനിഷിങ്ങിലൂടെ എംബപ്പേ റയലിന് സമനില നേടിക്കൊടുത്തു. മത്സരം 1-1ന് സമനിലയില്‍.

80ാം മിനിറ്റില്‍ ഫില്‍ഫോഡനെ റയല്‍ താരം സെബലോസ് ടാക്കിള്‍ ചെയ്‌തതിന് സിറ്റിക്ക് അനുകൂലമായി റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്ക് എടുത്ത ഹാലൻഡ് പോസ്‌റ്റിന്‍റെ ഇടതു മൂലയില്‍ പന്തെത്തിച്ച് സിറ്റിയെ വീണ്ടും മുന്നിലെത്തിച്ചു, 2-1. കളി അവസാന മിനിട്ടുകളിലേക്ക് കടക്കവെ 86ാം മിനിറ്റില്‍ ബ്രാഹിം ഡയസിലൂടെ റയൽ തിരിച്ചുവന്നു. മത്സരം 2-2 സമനിലയില്‍.
ഇഞ്ചുറി ടൈമിൽ ആണ് വിജയ ഗോൾ പിറന്നത്. 92ാം മിനിറ്റില്‍ സിറ്റി ആരാധകരെയും ഇത്തിഹാദ് സ്‌റ്റേഡിയത്തെയും ഒന്നടങ്കം നിശബ്‌ദമാക്കി റയല്‍ താരം ജൂഡ് ബെല്ലിങ്ഹാം വിജയ ഗോള്‍ നേടി. ഫലം 3-2ന് റയല്‍ വിജയിച്ചു.

Manchester City vs Real Madrid Highlights, Champions League 2025: Bellingham gives RMA 3-2 win vs MCI