പുനഃവിവാഹത്തിന് 25,000 രൂപ ധനസഹായം | മംഗല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം
|
വനിത ശിശു വികസന വകുപ്പിന്റെ മംഗല്യ പദ്ധതി 2024- 25 വര്‍ഷത്തേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. സാധുക്കളായ വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍ വിവാഹത്തിന് 25,000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ് മംഗല്യ.
അപേക്ഷക ബി.പി.എല്‍ മുന്‍ഗണനവിഭാഗത്തില്‍പ്പെട്ടവരായിരിക്കണം.
ഭര്‍ത്താവിന്റെ മരണം മൂലം വിധവയാവുകയും, നിയമപ്രകാരം വിവാഹബന്ധം വേര്‍പെടുത്തിയത് നിമിത്തം വിധവയ്ക്ക് സമാനമായി തീര്‍ന്നിട്ടുള്ള കുടുംബങ്ങളില്‍പ്പെട്ടവരുമായ വനിതകളാണ് പദ്ധതിയുടെ പരിധിയില്‍ വരുന്നത്.
പുനര്‍വിവാഹം ബന്ധപ്പെട്ട വിവാഹ രജിസ്ട്രാര്‍ മുന്‍പാകെ രജിസ്റ്റര്‍ ചെയ്ത സട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.
വര്‍ഷത്തില്‍ എല്ലാ സമയവും മംഗല്യ പദ്ധതി പ്രകാരം വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.
(www.schemes.wcd.kerala.gov.in) പുനര്‍വിവാഹം നടന്ന് 6 മാസത്തിനകം അപേക്ഷ സമര്‍പ്പിച്ചിരിക്കണം.
18 നും 50 നും മധ്യേ പ്രായമുള്ള വിധവകളുടെ പുനര്‍വിവാഹത്തിനാണ് ധനസഹായം അനുവദിക്കുന്നത്.
പൊതുജനപദ്ധതി അപേക്ഷാ പോര്‍ട്ടല്‍ എന്ന വെബ്‌പേജ് മുഖേന നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ പാലിച്ച് ക്ഷേമപദ്ധതികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടിയിലും, ശിശുവികസനപദ്ധി ഓഫീസുകളിലും ബന്ധപ്പെടുക.
ജില്ലാ വനിത ശിശുവികസന ഓഫീസ്, തിരുവനന്തപുരം.
ഫോണ്‍: 0471296901.
എയർ പിസ്റ്റൾ വാങ്ങിയത് ഓൺലൈൻ വഴി | ഷിനിയുടെ ഭർത്താവുമായി ദീപ്തിക്ക് അടുപ്പം
ആദ്യ വിവാഹത്തിലെ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്/ വിവാഹബന്ധം വേര്‍പെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ്, ബി.പി.എല്‍/ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടത് സംബന്ധിച്ച രേഖ(റേഷന്‍ കാര്‍ഡിന്റെ കോപ്പി) സാക്ഷ്യപ്പെടുത്തിയത്, അപേക്ഷകയുടെ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, പുനര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതു സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
Mangalya Scheme: Rs 25000 for remarriage


