ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ പ്രമുഖ നടി മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. നിരന്തരം അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും കുറിപ്പുകളും അപവാദപ്രചാരണങ്ങളും നടത്തുന്നുവെന്ന് ആരോപിച്ചാണ് എറണാകുളം മുൻസിഫ് കോടതിയിൽ നടി ഹരജി നൽകിയത്.
|
സാമൂഹിക മാധ്യമങ്ങളിലൂടെ സനൽ കുമാർ ശശിധരൻ തനിക്കെതിരെ പങ്കുവച്ച അപകീർത്തികരമായ കുറിപ്പുകളും പോസ്റ്റുകളും അടിയന്തരമായി നീക്കം ചെയ്യണമെന്നും നടി ഹരജിയിൽ ആവശ്യപ്പെട്ടു. സനൽ കുമാർ ശശിധരനെ ഒന്നാം പ്രതിയാക്കിയും ഓൺലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയയെ രണ്ടാം പ്രതിയാക്കിയും കേസെടുത്തതായി മഞ്ജു വാര്യരുടെ അഭിഭാഷക ശാന്തി മായാദേവി അറിയിച്ചു. മെറ്റയാണ് കേസിലെ മൂന്നാം പ്രതി. മറ്റ് ചില ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും ഹരജിയിൽ പരാതിയുണ്ട്.
പരാമർശങ്ങൾക്ക് കോടതി വിലക്ക്
മഞ്ജു വാര്യർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് സനൽ കുമാർ ശശിധരനെയും ഷാജൻ സ്‌കറിയയെയും എറണാകുളം മുൻസിഫ് കോടതി താൽക്കാലികമായി വിലക്കി. മഞ്ജു വാര്യർ സമർപ്പിച്ച മാനനഷ്ടക്കേസിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
നിലവിലുള്ള പോസ്റ്റുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മെറ്റയ്ക്കും കോടതി നോട്ടീസ് അയച്ചു. സെപ്റ്റംബർ 30ന് കോടതിയിൽ ഹാജരായി വിശദീകരണം നൽകാൻ സനൽ കുമാർ ശശിധരനും ഷാജൻ സ്‌കറിയക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്.മഞ്ജു വാര്യർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സനൽ കുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിവരികയാണ്.
ALSO READ:ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




