26
Dec 2024
Fri
26 Dec 2024 Fri
Manmohan Singh's funeral

അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മൃതദേഹം ഔദ്യോഗിക വസതിയിലെത്തിച്ചു. ഡല്‍ഹി ജന്‍പഥിലുള്ള മൃതദേഹം കോണ്‍ഗ്രസ് ആസ്ഥാനത്തും പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് നാളെയാണ് സംസ്‌കരിക്കുക. 92 വയസ്സുകാരനായ ഡോ. സിങ്, ഡല്‍ഹി എയിംസില്‍ ചികില്‍സയിലിരിക്കെ ഇന്നലെ പത്തുമണിയോടെയാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മരണത്തില്‍ അനുശോചിച്ച് രാജ്യത്ത് ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2004 മെയ് 22നാണ് അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 2014 മെയ് 26 വരെ രണ്ട് ടേമുകളിലായി അദ്ദേഹം പ്രധാനമന്ത്രിയായി ചുമതല നിര്‍വഹിക്കുകയുണ്ടായി.

ഇപ്പോഴത്തെ പാകിസ്താനിലെ വെസ്റ്റ് പഞ്ചാബിലെ ഗാഹ് ഗ്രാമത്തില്‍ 1932 സപ്തംബര്‍ 26നാണ് ജനനം. ഛണ്ഡീഗഡിലെ പഞ്ചാബ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇക്കോണമിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കുകയുണ്ടായി.

ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് 1971ല്‍ വിദേശ വ്യാപാര മന്ത്രാലയത്തില്‍ സാമ്പത്തിക ഉപദേഷ്ടാവായി സര്‍ക്കാര്‍ സര്‍വീസിനു തുടക്കം കുറിച്ചു. 1971ല്‍ ധനമന്ത്രാലയത്തില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവി നിയമിതനായി. 1976 വരെ ഈ പദവിയില്‍ അദ്ദേഹം തുടര്‍ന്നു.

1976 മുതല്‍ 1980 വരെയുള്ള കാലയളവില്‍ റിസര്‍വ് ബാങ്ക് ഡയറക്ടറായും ഐഡിബി ഡയറക്ടറായും ധനമന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തിക കാര്യ വകുപ്പില്‍ സെക്രട്ടറിയായും ആണവോര്‍ജ കമ്മീഷന്‍, സ്‌പേസ് കമ്മീഷന്‍ അംഗമായുമൊക്കെ പദവികള്‍ വഹിച്ചു.

Manmohan Singh’s funeral tomorrow; A week of mourning in the country