18
Jan 2026
Fri
18 Jan 2026 Fri
Manu Varma and Sindhu Varma

Manu Varma  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സിനിമാ-സീരിയല്‍ താരമായ മനു വര്‍മ. മുപ്പത്തിയഞ്ച് വര്‍ഷത്തോളമായി സിനിമയിലും സീരിയലിലുമൊക്കെ സജീവ സാന്നിധ്യമാണ്. നടിയായ സിന്ധു വര്‍മയാണ് മനു വര്‍മയുടെ ഭാര്യ. ചെറുതും വലുതുമായ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മുതിര്‍ന്ന നടന്‍ ജഗന്നാഥ വര്‍മയാണ് മനുവിന്റെ പിതാവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍ അഭിനയരംഗത്ത് ചുവടുറപ്പിക്കാന്‍ അച്ഛന്റെ പേര് മനു ഉപയോഗിച്ചിട്ടില്ല. ഞാന്‍ ആരെയും വിളിച്ച് ചാന്‍സ് ചോദിക്കാറില്ല. അവര്‍ക്ക് ശല്യമാകുമോയെന്ന് ഒരു തോന്നലാണ് എന്നാണ് സിനിമാ-സീരിയല്‍ ജീവിത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ മനു വര്‍മ പറയാറുള്ളത്. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം, മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍. താനും ഭാര്യ സിന്ധുവും വേര്‍പിരിഞ്ഞുവെന്നും വിവാഹമോചനകേസ് കോടതിയുടെ പരിഗണനയിലാണെന്നും താരം പറയുന്നു.

മൂന്ന് മക്കളാണ് എനിക്കുള്ളത്. മൂത്തയാള്‍ അമേരിക്കയിലാണ്. അവിടെ ഐടി എഞ്ചിനീയറായി ജോലി ചെയ്യുന്നു. രണ്ടാമത്തെയാള്‍ ബാംഗ്ലൂരാണ്. മൂന്നാമത്തേത് ഒരു മകളാണ്. അവള്‍ സുഖമില്ലാത്ത കുഞ്ഞാണ്. ഞാനും ഭാര്യയും ഇപ്പോള്‍ സെപ്പറേറ്റഡാണ്. ഓഫീഷ്യലായിട്ടില്ല. ഇനി ഒരുമിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രണയിച്ച് സ്‌നേഹിച്ച് ജീവിച്ചതാണെന്ന് പറഞ്ഞിട്ട് കാര്യമില്ല.

Actor Manu Varma Family

ഇതിനേക്കാള്‍ പ്രണയിച്ചും സ്‌നേഹിച്ചും ജീവിച്ച എത്രയോപേര്‍ പിരിഞ്ഞിരിക്കുന്നു. എനിക്ക് പരിചയമുള്ള ഒരുപാട് പേരുണ്ട്. എല്ലാം പാര്‍ട്ട് ഓഫ് ദി ഗെയിം. ഇപ്പോള്‍ പിന്നെ ഒരു ഫാഷനാണല്ലോ. ഫാമിലി കോര്‍ട്ടില്‍ പോകുന്നതിന്റെ ബുദ്ധിമുട്ട് അവിടെ ചെന്നാലെ അറിയാന്‍ കഴിയൂ. ആയിരക്കണക്കിന് കേസാണ് ഒരു ദിവസം വരുന്നത്. ജഡ്ജ് ചില സമയങ്ങളില്‍ തലവേദനയെടുത്ത് ഇരിക്കുന്നത് കാണാം.

സെപ്പറേറ്റഡായ ആള്‍ക്കാര്‍ ഒരിക്കലും തമ്മില്‍ തമ്മില്‍ നല്ലത് പറയില്ലല്ലോ. കോര്‍ട്ട് റൂമില്‍ പരസ്പരമുള്ള പഴിചാരലും ചളി വാരിയെറിയലും തന്നെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ അങ്ങോട്ട് പോകാന്‍ ഒരു മടിയാണ്. പണ്ട് ഒരു അണ്ടര്‍സ്റ്റാന്റിങ്ങൊക്കെ ഉണ്ടായിരുന്നു. പിന്നെ പതിയെ കാലം മാറിയപ്പോള്‍ ആളുകളുടെ മനസ്ഥിതിയും മാറി. രണ്ട്, മൂന്ന് വര്‍ഷം മുമ്പ് ഞങ്ങള്‍ സ്‌നേഹത്തിലും ഒരുമിച്ചും തന്നെയായിരുന്നു. ഇതൊന്നും സംഭവിക്കാന്‍ വലിയ സമയം ഒന്നും വേണ്ടല്ലോ.

പരസ്പരം പൊരുത്തമില്ലാതെ വരുമ്പോള്‍ മാറി താമസിക്കുന്നതാണ് നല്ലത്. കഷ്ടപ്പെട്ട് ഒരുമിച്ച് താമസിക്കേണ്ടതില്ലല്ലോ. ഒരുമിച്ച് താമസിക്കുമ്പോള്‍ വീണ്ടും പ്രശ്‌നങ്ങള്‍ കൂടിയാലോ. എന്തിനാണ് അത്. ഫോറിന്‍ കണ്‍ട്രീസിലൊക്കെ അങ്ങനെയല്ലേ. പിന്നെ അവിടെയുള്ളവര്‍ വേര്‍പിരിഞ്ഞാലും പരസ്പരം സൗഹൃദം സൂക്ഷിക്കും.

ഇവിടെയും അത് വന്ന് കഴിഞ്ഞാല്‍ നല്ലതാണ്. പക്ഷെ അങ്ങനെ സംഭവിച്ചാല്‍ ചിലപ്പോള്‍ ഡിവോഴ്‌സ് കൂടും. വേര്‍പിരിഞ്ഞവര്‍ സൗഹൃദം സൂക്ഷിക്കുന്നതില്‍ തെറ്റില്ല. കേരളത്തില്‍ അങ്ങനെയല്ലല്ലോ. പരസ്പരം കണ്ടാല്‍ കീറി മുറിക്കാന്‍ നില്‍ക്കുകയല്ലേ എന്ന് മനു വര്‍മ പറയുന്നു. മനുവിന്റേയും സിന്ധുവിന്റേയും പ്രണയ വിവാഹമായിരുന്നു

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക