കുംഭമേള നടക്കുന്നതിനിടെ പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ വന്‍ അഗ്നിബാധ. 18 ടെന്റുകള്‍ തീപിടിത്തത്തില്‍ ചാമ്പലായി. രണ്ട് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്.(massive fire at Maha Kumbh)
|
അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് സജ്ജമാക്കിയിരുന്ന അഞ്ച് അഗ്നിശമനസേനാ വാഹനങ്ങളെത്തി തീയണച്ചു. സമീപ കൂടാരങ്ങളില്‍ ഉണ്ടായിരുന്നവരെ യഥാസമയം ഒഴിപ്പിച്ചത് വന്‍ അപകടം ഒഴിവാക്കി.
45 ദിവസം നീണ്ടുനില്‍ക്കുന്ന കുംഭമേള ജനുവരി 13നാണ് തുടങ്ങിയത്. ഇതിനകം 7.72 കോടി ഭക്തര്‍ കുംഭമേളയ്‌ക്കെത്തിയതായാണ് അധികൃതര്‍ നല്‍കുന്ന വിവരം.
ALSO READ: കുംഭമേളയ്ക്ക് സ്ഥലം അനുവദിക്കുന്ന യോഗത്തില്‍ സന്ന്യാസിമാര്‍ ഏറ്റുമുട്ടി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





