01
Sep 2024
Thu
01 Sep 2024 Thu
Mathews Sharmila couples caught over Subhandra murder

എറണാകുളം കടവന്ത്ര സ്വദേശിനിയായ സുഭദ്ര(73)യെ പണവും സ്വര്‍ണവും അപഹരിക്കുന്നതിനായി കൊന്നു കുഴിച്ചുമൂടിയ ശേഷം കടന്നുകളഞ്ഞ ദമ്പതികളായ മാത്യൂസും ശര്‍മിളയും പോലീസ് പിടിയിലായി. കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ് പോലീസ് ഇരുവരെയും പിടികൂടിയത്. ഇവരെ കേരളത്തിലേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസ് എന്ന നിധിന്‍(33), ഇയാളുടെ ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശിനി ശര്‍മിള(30)എന്നിവര്‍ ആലപ്പുഴയിലെ കലവൂരിലെ വാടകവീട്ടിനു പിന്നിലാണ് സുഭദ്രയെ കൊന്നുകുഴിച്ചുമൂടിയത്. സുഭദ്രയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകന്‍ രാധാകൃഷ്ണന്‍ ആഗസ്ത് നാലിന് കടവന്ത്ര പോലീസില്‍ നല്‍കിയ പരാതിയാണ് കൊലപാതകത്തിന്റെ ചുരുളഴിയാന്‍ സഹായിച്ചത്.

സുഭദ്രയുടെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കലവൂരിലാണെന്നു കണ്ടെത്തി. ഫോണ്‍ കോളുകള്‍ പരിശോധിച്ച പോലീസ് അവര്‍ അവസാനമായി വിളിച്ചത് മാത്യൂസിനെയാണെന്നും കണ്ടെത്തി. ഇതോടെ പോലീസ് മാത്യൂസിനോട് ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ ദമ്പതികള്‍ മുങ്ങുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും സുഭദ്രയും ശര്‍മിളയും നടന്നുപോവുന്നതായി കണ്ടെത്തുകയും ചെയ്തു. വാടകവീട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കുഴിച്ചുമൂടിയ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മൃതദേഹം അപ്പോഴേക്കും ജീര്‍ണിച്ചിരുന്നു.

സുഭദ്രയുടെ സ്വര്‍ണം അപഹരിച്ച മാത്യൂസും ശര്‍മിളയും ഇവ ആലപ്പുഴയിലെയും മംഗളുരുവിലെയും ജ്വല്ലറികളില്‍ വിറ്റ് പണം വാങ്ങിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദമ്പതികളുമായി സുഭദ്ര അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

ഇതിനിടെ ദമ്പതികള്‍ സുഭദ്രയെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കുകയും കലവൂരിലെ വീട്ടിലേക്ക് കൊണ്ടുവന്ന് അവരെ കൊലപ്പെടുത്തുകയും കുഴിച്ചുമൂടുകയുമായിരുന്നു. സുഭദ്രയുടെ വാരിയെല്ലുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലും കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലുമായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു റിപോര്‍ട്ടില്‍ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക