തൊടുപുഴ: അടിപൊളി വൈബ് ഒരുക്കി ഉല്ലാസയാത്രയ്ക്ക് മാട്ടുപ്പെട്ടിയില്‍ എത്തുന്നവര്‍ക്കായി ഇനി സോളാര്‍ ബോട്ടും. ഒരേ സമയം 30 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ബോട്ട് സര്‍വിസ് തുടങ്ങി. സോളാര്‍ ബോട്ടില്‍ ഒരാള്‍ക്ക് 20 മിനിറ്റ് യാത്രയ്ക്ക് 300 രൂപയാണ് നിരക്ക്.
|
ഹൈഡല്‍ ടൂറിസം വകുപ്പ് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ബോട്ട് ഗലേറിയ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് സോളാര്‍ ബോട്ട് സര്‍വീസ് ആരംഭിച്ചത്. സോളാര്‍ ഊര്‍ജം ലഭിക്കാത്ത സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗിച്ചും ഈ ഓടിക്കാന്‍ കഴിയുന്ന വിധത്തിലാണ് ബോട്ടിന്റെ രൂപകല്‍പ്പന.
നിലവില്‍ ഹൈഡല്‍ ടൂറിസം നേരിട്ട് മാട്ടുപ്പെട്ടിയില്‍ ഒരു ഇലക്ട്രിക് ബോട്ട് (e-boat) സര്‍വീസ് നടത്തിവരുന്നുണ്ട്. 20 പേര്‍ക്ക് അര മണിക്കൂര്‍ സഞ്ചരിക്കുന്നതിന് 2,000 രൂപയാണ് നിരക്ക് ഈടാക്കുന്നത്.
ഡീസല്‍ ബോട്ടുകളുടെ അമിത ശബ്ദം ആനകളുടെ സൈ്വര്യജീവിതത്തിനു തടസ്സം നില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആനയിറങ്കലിലെ ബോട്ട് സവാരി ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശബ്ദമലിനീകരണം, അന്തരീക്ഷ മലിനീകരണം എന്നിവ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാട്ടുപ്പെട്ടിയില്‍ ഇബോട്ടും സോളാര്‍ ബോട്ടും സര്‍വീസ് നടത്തുന്നത്.
Mattupetti now has a solar boat for pleasure





