ഹൈദരാബാദ്: വൃഷണം മുറിച്ച് മെഡിക്കൽ വിദ്യാർഥി ജീവനൊടുക്കി. യദഗിരിഗുത്ത സ്വദേശിയായ ദീക്ഷിത് റെഡ്ഡിയാണ് മരിച്ചത്. ഹൈദരാബാദിലാണ് സംഭവം. വിഷാദരോഗിയായിരുന്ന വിദ്യാർഥി മരുന്ന് കഴിക്കുന്നത് അവസാനിപ്പിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
|
അമ്മയ്ക്കും സഹോദരിക്കുമൊപ്പമായിരുന്നു ദീക്ഷിത് താമസിച്ചിരുന്നത്. ആത്മഹത്യാശ്രമം നടത്തിയ ദീക്ഷിത്തിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ചോരവാർന്നാണ് മരണം. ഹൈദരാബാദ് ഗാന്ധി മെഡിക്കൽ കോളജിലെ വിദ്യാർഥിയായിരുന്നു ദീക്ഷിത് റെഡ്ഡി.
നാലുവർഷം മുമ്പ് ദീക്ഷിത് ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇതിനു ശേഷം വിഷാദരോഗത്തിന് യുവാവ് ചികിൽസയിലായിരുന്നു. എന്നാൽ മരുന്ന് കഴിക്കുന്നത് നിർത്തിയതോടെയാണ് ഇപ്പോൾ വീണ്ടും ആത്മഹത്യാശ്രമം നടത്തിയതും ജീവൻ വെടിഞ്ഞതും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





