05
Aug 2024
Fri
05 Aug 2024 Fri
mbbs student jumps to death from deans office

അധികൃതര്‍ പരീക്ഷ എഴുതിക്കാതിരുന്നതിനെ തുടര്‍ന്ന് ഡീന്റെ ഓഫിസില്‍ നിന്ന് താഴേക്ക് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജവഹര്‍ലാല്‍ നെഹ്രു മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് നാലാം നിലയിലെ ഡീന്റെ ഓഫിസില്‍ നിന്ന് പുറത്തേക്ക് ചാടി ജീവനൊടുക്കിയത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. നാഗ്പൂര്‍ സ്വദേശിനിയാണ് മരിച്ച വിദ്യാര്‍ഥിനി. മതിയായ ഹാജരില്ലാത്തതിനാല്‍ പെണ്‍കുട്ടിയെ ചില പരീക്ഷകള്‍ എഴുതാന്‍ അനുവദിച്ചിരുന്നില്ലെന്നും ഇതേത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക