Meera Vasudev divorce നടി മീര വാസുദേവ് വീണ്ടും വിവാഹമോചിതയായി. ക്യാമറമാനായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. കുടുംബവിളക്ക്’ എന്ന സീരിയലിന്റെ സെറ്റില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. ഇത് ജീവിതത്തിലെ മനോഹരമായ ഘട്ടമെന്നാണ് നടി ഇതേക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറി്ച്ചത്.
|
2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിളാണെന്നും ഇപ്പോള്‍ നടത്തിയത് ഔദ്യോഗിക പ്രഖ്യാപനം മാത്രമാണെന്നും മീര പറയുന്നു. ആദ്യ രണ്ട് വിവാഹബന്ധവും വേര്‍പിരിഞ്ഞ് സിംഗിള്‍ മദറായി ജീവിക്കുകയായിരുന്നു മീര.
നടി പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളുടെ ക്യാമറാമാനായ വിപിന്‍ ചില ഡോക്യുമെന്ററികള്‍ക്കു പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് മീരയും വിപിനും വിവാഹിതരായത്. നടിയുടെ മൂന്നാം വിവാഹമായിരുന്നു ഇത്.
ALSO READ: തദ്ദേശ തിരഞ്ഞെടുപ്പില്‍ എഐ പ്രചാരണത്തിന് നിയന്ത്രണം; ഡീപ്പ് ഫേക്ക് ഉപയോഗിച്ചാല്‍ പിടിവീഴും
നടന്‍ ജോണ്‍ കൊക്കനുമായുള്ള രണ്ടാം വിവാഹത്തില്‍ അരിഹ എന്നു പേരുള്ള മകനുണ്ട്. നടിയും കലാകാരിയുമെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് മീര സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. നടിയെന്ന നിലയിലും കലാകാരി എന്ന നിലയിലും തന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല കാലത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അന്ന് താരം പറഞ്ഞു.

‘ഈ വര്‍ഷം 2025 എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. ഒരു നടിയും കലാകാരിയുമെന്ന നിലയില്‍ ഞാന്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഈ വര്‍ഷങ്ങളിലൂടെ ഒരു നല്ല സിനിമാ ടെക്നീഷ്യനും നടനും മികച്ച ആശയവിനിമയക്കാരിയുമായി മാറാനും പഠിക്കാനും അവസരം ലഭിച്ചതില്‍ ഞാന്‍ അങ്ങേയറ്റം സന്തോഷിക്കുന്നു. എന്റെ എല്ലാ പരാജയങ്ങള്‍ക്കും, നിരാശകള്‍ക്കും, ഒറ്റപ്പെടലിന്റെയും ഒഴിവാക്കലിന്റെയും നിമിഷങ്ങള്‍ക്കും ഞാന്‍ നന്ദിയുള്ളവളായിരിക്കും. കാരണം ആര്‍ക്ക് മുന്‍ഗണന കൊടുക്കണമെന്നും എന്താണ് പ്രാധാന്യമുള്ളതെന്ന് ചിന്തിക്കാനും അതിന് വിലകൊടുക്കാനും സഹായിച്ചത് അതാണ്’ ഇതായിരുന്നു മീരയുടെ വാക്കുകള്‍.
മീരയുടെ ഭര്‍ത്താവ് വിപിനും ഈ കുറിപ്പില്‍ കമന്റുമായി എത്തിയിരുന്നു. ‘നീയാണ് എന്റെ ലോകം, എന്റെ ജീവിതം അനുഗ്രഹീതമാക്കുന്നത് നീയാണ്. എന്റെയും അരിഹയുടെയും (മകന്‍) ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം’,എന്നായിരുന്നു വിപിന്‍ കുറിച്ചത്.
അന്യ ഭാഷ നടിയാണെങ്കിലും തന്റേതായ അഭിനയ ശൈലി കൊണ്ട് മലയാളി മനസ്സുകള്‍ കീഴടക്കിയ നടിയാണ് മീരാ വാസുദേവ്. ബ്ലസി സംവിധാനം ചെയ്ത തന്മാത്രയില്‍ മോഹന്‍ലാലിന്റെ നായികയായി മലയാളത്തിലെത്തിയ നടി പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.


