21
May 2026
Mon
21 May 2026 Mon
migrant worker rajesh arrested

കൊച്ചി: അങ്കമാലിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചു. കേസില്‍ യുപി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെയിന്റിംഗ് തൊഴിലാളിയായ രാജേഷിനെ(36) നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം അങ്കമാലി വിഐപി റോഡിന് സമീപത്താണ് സംഭവം നടന്നത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന തക്കം നോക്കി പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ കയറുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ സമീപവാസികള്‍ പ്രതിയെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിക്കുന്നയാളാണ് പ്രതി. അമ്മ ജോലിക്കായി പുറത്ത് പോയ സമയത്താണ് സംഭവം നടന്നത്. പെണ്‍കുട്ടിയും അമ്മയും അനുജനും മാത്രമാണ് വീട്ടില്‍ താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.