ഖത്തര്‍: റോഡില്‍ അഭ്യാസം കാണിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് ബൈക്ക് പിടിച്ചെടുത്ത് പൊടിപൊടിയാക്കി കത്തിച്ചു| വീഡിയോ കാണാം
|
ദോഹ: ഖത്തറിലെ റോഡില്‍ അഭ്യാസം കാണിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് ബൈക്ക് പിടിച്ചെടുത്ത് പൊടിപൊടിയാക്കി കത്തിച്ചു. യുവാവിന്റെ അഭ്യാസപ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. തന്റെയും മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കുന്ന വിധത്തില്‍ പൊതു റോഡില്‍ അപകടകരമായ മോട്ടോര്‍ സൈക്കിള്‍ അഭ്യാസം നടത്തിയതിനാണ് നടപടിയെന്ന് ഖത്തരി പോലീസ് അറിയിച്ചു.
മോട്ടോര്‍ സൈക്കിള്‍ പിടിച്ചെടുത്തതായും ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയം ഷെയര്‍ ചെയ്ത വീഡിയോയില്‍ മോട്ടോര്‍ സൈക്കിള്‍ പിടിച്ചെടുത്ത് നശിപ്പിക്കുന്നത് കാണാം. ഇത്തരം ലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരു മാസം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള തടവ് ശിക്ഷയും 10,000 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെ പിഴയുാണ് ട്രാഫിക് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.
ഇത്തരത്തില്‍ റോഡില്‍ അഭ്യാസം കാണിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം ഓര്‍മിപ്പിക്കുകയുംചെയ്തു.
Referring to a video circulated on social media showing a motorcyclist performing dangerous stunts, the relevant authorities have successfully seized the motorcycle and held its rider, taking essential legal and administrative measures against them. #MOIQatar pic.twitter.com/dLtV7RDyGm
— Ministry of Interior – Qatar (@MOI_QatarEn) December 14, 2023
Ministry takes legal action against motorcyclist for reckless riding and performing dangerous stunts


