ന്യൂഡല്‍ഹി: പുതിയ കാലത്ത് കുട്ടികള്‍ വഴിതെറ്റാതിരിക്കാന്‍ വെര്‍ച്വല്‍ ടച്ചിനെ കുറിച്ച് കൂടി പഠിപ്പിക്കമെന്ന് കോടതി. ഗുഡ് ടച്ചും ബാഡ് ടച്ചും മാത്രമല്ല കുട്ടികളെ വെര്‍ച്വല്‍ ടച്ചിനെ കുറിച്ച് പഠിപ്പിക്കണമെന്നും ഇത്തരം വിഷയങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും ഡല്‍ഹി ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ( Minors-must-be-taught-about-‘virtual-touch’-to-recognise-risks-in-cyberspace)
|
ഗുഡ് ടച്ചും ബാഡ് ടച്ചും പലപ്പോഴും രക്ഷിതാക്കളും അധ്യാപകരും കുട്ടികള്‍ക്ക് പറഞ്ഞ് പഠിപ്പിക്കാറുണ്ട്. എന്നാല്‍, ഇന്നത്തെ കാലത്ത് വെര്‍ച്വല്‍ ടച്ച് എന്താണെന്ന് കൂടി മനസ്സിലാക്കിക്കൊടുക്കണം. ചെറിയ കുട്ടികള്‍ക്ക് സൈബര്‍ ഇടങ്ങളില്‍ പതിയിരിക്കുന്ന അപകടസാധ്യതകള്‍ തിരിച്ചറിയാനുള്ള കഴിവുണ്ടായിരിക്കണമെന്നും ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ്മ പറഞ്ഞു.
16 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





