25
May 2025
Mon
25 May 2025 Mon
thiru

വയനാട്: വയനാട് തിരുനെല്ലി അപ്പപ്പാറയില്‍ അമ്മയുടെ കൊലപാതകത്തിന് പിന്നാലെ കാണാതായ കുട്ടിയെ കണ്ടെത്തി. കൊല്ലപ്പെട്ട പ്രവീണയുടെ ഇളയമകള്‍ അബിനയെ വീടിനടുത്ത തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രവീണയെ കൊലപ്പെടുത്തിയ കാമുകന്‍ ദിലീഷിനെയും പൊലീസ് പിടികൂടി. കൊലപാതകത്തിനിടെ പരിക്കേറ്റ പ്രവീണയുടെ മൂത്ത മകള്‍ അനഘ അപകടനില തരണം ചെയ്തു.

ഇന്നലെയാണ് ചേകാടി വാകേരിയില്‍ വാടകയ്ക്കു താമസിക്കുന്ന എടയൂര്‍ കുന്ന് സ്വദേശി പ്രവീണയെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തുന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

ഭര്‍ത്താവ് സുധീഷുമായി അകന്നു കഴിയുന്ന പ്രവീണ ദിലീഷിനൊപ്പമായിരുന്നു താമസം. മക്കളായ അനര്‍ഘയും അബിനയും വാകേരിയിലെ വീട്ടില്‍ ഒപ്പമുണ്ടായിരുന്നു. കൊലയ്ക്ക് ശേഷം ഇളയ കുട്ടിയുമായി ദിലീഷ് കടന്നുകളയുകയായിരുന്നു.