24
Mar 2025
Thu
24 Mar 2025 Thu
Missing students from Tanur reached in Mumbai

മലപ്പുറം താനൂരില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ഥിനികളും മുംബൈയില്‍ എത്തി. മുംബൈയിലെ ഒരു സലൂണില്‍ പോയി ഇരുവരും മുടി വെട്ടിയതാണ് ഇവരെക്കുറിച്ച് നിര്‍ണായക വിവരം ലഭിക്കാന്‍ സഹായകമായത്. സലൂണ്‍ ജീവനക്കാരിയാണ് പെണ്‍കുട്ടികളുടെ വീഡിയോ പകര്‍ത്തിയത്. പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈ വരെ മഞ്ചേരി സ്വദേശിയായ റഹിം അസ് ലം എന്ന യുവാവും ട്രെയിനിലുണ്ടായിരുന്നുവെന്ന വിവരവും ലഭിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേത്രാവതി എക്സ്പ്രസ്സില്‍ പന്‍വേലില്‍ വന്നിറങ്ങിയ ഇവര്‍ അവിടെനിന്ന് സബര്‍ബന്‍ ട്രെയിനില്‍ സിഎസ്ടി റെയില്‍വേ സ്റ്റേഷനില്‍ എത്തുകയും ഇവിടെ വച്ച് വേര്‍പിരിഞ്ഞെന്നുമാണ് യുവാവ് നല്‍കുന്ന വിശദീകരണം. മഞ്ചേരിയിലെ വസ്ത്രശാലയിലേക്ക് തുണിത്തരങ്ങള്‍ വാങ്ങാനാണ് താന്‍ മുംബൈയില്‍ വന്നതെന്നും പെണ്‍കുട്ടികളെ കോഴിക്കോട്ട് വച്ച് ട്രെയിനില്‍ ആണ് താന്‍ കണ്ടതെന്നും ഇരുവരുമായും ഇന്‍സ്റ്റഗ്രാമില്‍ പരിചയമുണ്ടെന്നുമാണ് ഇയാള്‍ പറയുന്നത്.

ദേവദാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫാത്തിമ ഷഹദ(16), അശ്വതി(16) എന്നീ വിദ്യാര്‍ഥികളാണ് ബുധനാഴ്ച സ്‌കൂളിലേക്ക് പരീക്ഷ എഴുതാന്‍ പോയ ശേഷം കാണാതായത്. ഇരുവരും സ്‌കൂളില്‍ എത്തിയിട്ടില്ലെന്നറിഞ്ഞതോടെ വീട്ടുകാര്‍ തിരച്ചില്‍ നടത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

ALSO READ: താനൂരില്‍ പരീക്ഷയ്ക്ക് പോയ രണ്ട് വിദ്യാര്‍ഥിനികളെ കാണാതായി