17
Sep 2025
Sun
17 Sep 2025 Sun
Mithun Manhas appointed as BCCI president

മിഥുന്‍ മന്‍ഹാസ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) 37ാമത് പ്രസിഡന്റ്. ഞായറാഴ്ച മുംബൈയിലെ ആസ്ഥാനത്ത് നടന്ന ബോര്‍ഡിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ എതിരില്ലാതെയാണ് മന്‍ഹാസിനെ തിരഞ്ഞെടുത്തത്. ബിസിസിഐയുടെ തലപ്പത്ത് എത്തുന്ന ആദ്യത്തെ അണ്‍ക്യാപ്പ്ഡ് കളിക്കാരനും ജമ്മു കശ്മീരില്‍ നിന്ന് ബിസിസിഐയുടെ തലപ്പത്തെത്തുന്ന ആദ്യ വ്യക്തിയുമാണ് മന്‍ഹാസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വര്‍ഷം ആദ്യം സ്ഥാനമൊഴിഞ്ഞ റോജര്‍ ബിന്നിയുടെ പിന്‍ഗാമിയായായാണ് മന്‍ഹാസ് ചുമതലയേറ്റത്. സെപ്റ്റംബര്‍ 21നാണ് മന്‍ഹാസ് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം സമര്‍പ്പിച്ചത്. മുന്‍ കളിക്കാരന്‍ ബോര്‍ഡിന്റെ ചുമതല വഹിക്കണമെന്ന സുപ്രിം കോടതി നിയമിച്ച ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്കനുസൃതമായാണ് മിഥുന്‍ മന്‍ഹാസിന്റെ നിയമനം.

മുന്‍ ഡല്‍ഹി താരമായ മന്‍ഹാസ് 1997-98 മുതല്‍ 2016-17 വരെയുള്ള നീണ്ട ആഭ്യന്തര കരിയറില്‍ 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 130 ലിസ്റ്റ് എ മത്സരങ്ങളും, 55 ഐപിഎല്‍ മത്സരങ്ങളും കളിച്ചിട്ടുണ്ട്. 27 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 9714 റണ്‍സാണ് ഫസ്റ്റ് ക്‌ളാസ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ സമ്പാദ്യം. ലിസ്റ്റ് എ ക്രിക്കറ്റില്‍ 4126 റണ്‍സും മിഥുന്‍ മന്‍ഹാസ് നേടിയിട്ടുണ്ട്.

ALSO READ: സിപിഐഎം പ്രാദേശിക നേതാവ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍