01
Dec 2023
Mon
01 Dec 2023 Mon

മിസോറം: ZPM ഏറെ മുന്നില്‍; MNF രണ്ടാമത്, കോണ്‍ഗ്രസ് മൂന്നാമത്; എവിടെയും ലീഡ് ചെയ്യാതെ BJP

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐസ്വാള്‍: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മിസോറാമില്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ഭരണകക്ഷിയായ എംഎന്‍എഫിനെ പിന്തള്ളി സോറം പീപ്പിള്‍സ് മൂവ്‌മെന്റ് (സെഡ്.പി.എം) മുന്നേറുന്നു. 40 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ 21 സീറ്റുകളുമായി സെഡ്.പി.എം മുന്നിലാണ്. എം.എന്‍.എഫ് എട്ടിടത്തും കോണ്‍ഗ്രസ് അഞ്ചിടത്തും മുന്നിലുണ്ട്. എന്നാല്‍ ബി.ജെ.പിക്ക് എവിടെയും ലീഡ് ചെയ്യാനായില്ല.

എക്‌സിറ്റ് പോളുകള്‍ പ്രകാരം മുഖ്യമന്ത്രി സോറം തംഗയുടെ നേതൃത്വത്തിലുള്ള എം.എന്‍.എഫ് സര്‍ക്കാരിന് ഭരണവിരുദ്ധ വികാരം തിരിച്ചടിയാകുമെന്നാണ് പ്രവചനം. മത്സരത്തിലെ കറുത്ത കുതിരകളായി സോറം മൂവ്‌മെന്റ് കരുത്ത് തെളിയിക്കുമെന്നും സൂചനയുണ്ട്. അതിന് പുറമെ തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതയും ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.