കോഴിക്കോട്: മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എംകെ മുനീറിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ പൊട്ടാസ്യം ലെവല്‍ അപകടകരമാം വിധം താഴ്ന്നതായും പിന്നാലെ ഹൃദയാഘാതമുണ്ടാവുകയായിരുന്നെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
|
നിലവില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് മുനീര്‍ ഉള്ളത്. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. എന്നാല്‍ പോസിറ്റീവായ പ്രതികരണങ്ങള്‍ കാണിക്കുന്നുവെന്ന് അല്‍പ്പും മുമ്പ് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു മുനീറിന് ശാരീരിക അവശത അനുഭവപ്പെട്ടത്.
Senior Muslim League leader and Koduvalli MLA Dr. MK Muneer was admitted to the hospital following a heart attack. Hospital authorities said that his potassium level, which was admitted to a private hospital in Kozhikode, had dropped dangerously low and he subsequently suffered a heart attack.


