തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഡിഎംകെയുടെ ശക്തികേന്ദ്രമായ കൊളത്തൂരില്‍ തോല്‍വി. വിജയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ വി എസ് ബാബുവിനോടാണ് സ്റ്റാലിന്‍ പരാജയപ്പെട്ടത്. ബാബു 82000ത്തിലേറെ വോട്ടുകള്‍ നേടിയപ്പോള്‍ 73000 വോട്ടുകളാണ് സ്റ്റാലിന് ലഭിച്ചത്. എഐഎഡിഎംകെയുടെ ആര്‍ ശാന്തകൃഷ്ണന് 14000 വോട്ടുകള്‍ ലഭിച്ചു.
|
2021ല്‍ സ്റ്റാലിന്‍ 70384 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എഐഡിഎംകെയുടെ ആദി രാജാറാമിനെ തോല്‍പ്പിച്ച മണ്ഡലമാണിത്. നേരത്തേ ഡിഎംകെ, എഐഎഡിഎംകെ എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചയാളാണ് വി എസ് ബാബു.
അതേസമയം തമിഴ്‌നാട്ടില്‍ 107 സീറ്റുകളുമായി തമിഴക വെട്രി കഴകം പാര്‍ട്ടി ഭരണം ഏകദേശം ഉറപ്പിച്ചിരിക്കുകയാണ്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. വരും ദിവസങ്ങളില് മറ്റു പാര്ട്ടികളുടെ പിന്തുണ ഉറപ്പുവരുത്തി വിജയ് സര്ക്കാര് രൂപീകരിക്കുമെന്നാണ് റിപോര്ട്ട്.
ALSO READ: തളിപ്പറമ്പിലും പയ്യന്നൂരിലും പാര്‍ട്ടികോട്ടകള്‍ തകര്‍ത്ത് ഇടതുവിമതര്‍


