കൊച്ചി: സിനിമാ മോഡലില്‍ ഹൈഫൈ മൊബൈല്‍ റോബറി നടത്തുന്ന സംഘത്തെ വലയിലാക്കാന്‍ കൊച്ചി പോലീസ്. (Mobile phone theft in Alan walker concert inquiry) ബോള്‍ഗാട്ടിയില്‍ അലന്‍വോക്കര്‍ സംഗീതനിശയ്ക്കിടെ കൂട്ടത്തോടെ മൊബൈലുകള്‍ നഷ്ടപ്പെട്ടതോടെയാണ് സംഭവത്തിന് പിന്നില്‍ വിദഗ്ധ കവര്‍ച്ചാ സംഘമാണെന്ന് ബോധ്യപ്പെട്ടത്.
|
കവര്‍ച്ചാ രീതിയില്‍ നിന്ന് ഡല്‍ഹിയിലെ അസ്ലം ഖാന്‍ ഗ്യാങ് ആണ് ഇതിന് പിന്നിലെന്ന സംശയത്തിലാണ് പോലീസ്. ജനങ്ങള്‍ വലിയ തോതില്‍ തടിച്ചു കൂടുന്ന സ്ഥലങ്ങളില്‍ വിദഗ്ധമായി മൊബൈല്‍ ഫോണുകള്‍ അടിച്ചു മാറ്റുന്ന സംഘമാണ് അസ്ലമിന്റേത്. പത്തില്‍ താഴെ അംഗങ്ങള്‍ മാത്രമാണു സംഘത്തിലുള്ളത്.
ALSO READ: മൂന്നര വയസുകാരനെ മര്‍ദിച്ച പ്ലേ സ്കൂൾ അധ്യാപികയെ പിരിച്ചുവിട്ടു; കുട്ടിയുടെ ശരീരത്തിൽ നിറയെ പാടുകൾ
ബോള്‍ഗാട്ടിയിലും ബംഗളൂരുവിലും സംഗീതനിശയ്ക്കിടെ നടന്ന മൊബൈല്‍ മോഷണങ്ങളുടെ രീതി അസ്ലം ഗ്യാങ്ങിന്റേതിനു സമാനമാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് ഇത്തരത്തില്‍ കൂട്ട മൊബൈല്‍ മോഷണം നടത്തിയതായി വിവരമുള്ള ഏക ഗ്യാങ്ങും അസ്ലമിന്റേതാണ്. വിശദമായ അന്വേഷണത്തിനായി ഇന്നലെ പ്രത്യേക അന്വേഷണ സംഘാംഗങ്ങള്‍ ഡല്‍ഹിയിലേക്കു പോയി.
വിമാനത്തിലാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് സംഘം മോഷണത്തിനായി എത്തുന്നത്. തുടര്‍ന്ന് ആര്‍ക്കും സംശയം നല്‍കാത്ത രീതിയില്‍ ട്രെയിനില്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ബുക് ചെയ്തു മടങ്ങും.
വലിയ ജനക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ള പരിപാടികളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ നിന്നാണ് ശേഖരിക്കുന്നത്. ശേഷം ഇതിനുള്ള വിഐപി ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ ബുക് ചെയ്യും. പരിപാടി പൂര്‍ത്തിയായാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മോഷണ മുതലുമായി സ്ഥലം വിടുന്നതാണു രീതി.
ബോള്‍ഗാട്ടിയില്‍ നടന്ന സംഗീതനിശയുടെ സിസിടിവി, വിഡിയോ ദൃശ്യങ്ങളില്‍ അസ്ലം സംഘത്തിലെ അംഗങ്ങള്‍ പെട്ടിട്ടുണ്ടോ എന്ന പരിശോധനയും പുരോഗമിക്കുകയാണ്.
പ്രധാനമന്ത്രിയുടെ റാലിയിലും മോഷണം
പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പു റാലികളില്‍ നിന്നു മുതല്‍ 2017ല്‍ മുംബൈയില്‍ നടന്ന ജസ്റ്റിന്‍ ബീബര്‍ സംഗീതനിശയില്‍ നിന്നു വരെ കൂട്ടത്തോടെ മൊബൈല്‍ ഫോണുകള്‍ പൊക്കിയ സംഘമാണ് അസ്ലമിന്റേത്. 2018 ജൂലൈയില്‍ അസ്ലമും കൂട്ടാളികളും ഈസ്റ്റ് ഡല്‍ഹി പൊലീസിന്റെ പിടിയിലായതോടെയാണു ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ പുറം ലോകമറിഞ്ഞത്.
അസ്ലമിന്റെ വലംകയ്യായ മുകേഷ് കുമാറും പൊലീസ് പിടിയിലായിരുന്നു. 2013നും 2018നും ഇടയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പരിപാടികളില്‍ നിന്ന് അസ്ലം സംഘം കവര്‍ന്നത് 50,000 ഫോണുകളാണെന്നു ഡല്‍ഹി പൊലീസ് കണ്ടെത്തിയിരുന്നു.





