05
Oct 2023
Fri
05 Oct 2023 Fri

‘ആണിനില്ലാത്ത പ്രിവിലേജ് സ്ത്രീക്ക് എന്തിനാണ്. ? പെണ്ണിന്റെ പരാതി കിട്ടുമ്പോഴേക്ക് അറസ്റ്റ് ചെയ്യുന്നു’; ജാമ്യത്തിന് പിന്നാലെ റീല്‍സ് പങ്കുവച്ച് ഷിയാസ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെപരാതിയെ വിമര്‍ശിക്കുന്ന വിധത്തിലുള്ള റീല്‍സ് പങ്കുവച്ച് നടനും മോഡലും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരം. ഇന്നലെ ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായതിന് പിന്നാലെയാണ് കേസില്‍ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം ലഭിച്ചത്. പിന്നാലെയാണ് ഇന്ന് സ്ത്രീകളുടെ പരാതിയെ പരിഹസിക്കുന്ന വിധത്തിലുള്ള റീല്‍സ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

ഇന്ത്യന്‍ നിയമത്തില്‍ സ്ത്രീകള്‍ക്കുള്ള പ്രത്യേക അവകാശത്തെ പറ്റി നടി സാധിക വേണുഗോപാല്‍ ഒരഭിമുഖത്തില്‍ പറഞ്ഞ ഭാഗമാണ് ആദ്യത്തേത്. ആണ്‍വിരോധത്തില്‍ സ്ത്രീകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന നിയമമാണ് ഇതെന്നാണ് സാധിക വീഡിയോയില്‍ പറയുന്നത്.

സാധികയുടെ വാക്കുകള്‍: ‘ഒരു ആണിനോട് ദേഷ്യം വന്നാല്‍ മനഃപൂര്‍വ്വം അവരെ കരിവാരിത്തേക്കാന്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഈ അവകാശം എടുത്തു കളയണം. സ്ത്രീ പോയി എന്തെങ്കിലും കേസ് കൊടുത്തു കഴിഞ്ഞാല്‍ അപ്പോള്‍ ആണിനെ അറസ്റ്റു ചെയ്യും. എന്താവശ്യത്തിനാ? ശരിയാണോ തെറ്റാണോ എന്നറിയുന്നതിന് മുമ്പ് ഒരു ദിവസമെങ്കിലും അവന്‍ ജയിലില്‍ കിടക്കുന്നില്ലേ? അതെന്തിന്റെ പേരിലാണ്. ഒരാണ്‍കുട്ടി പെണ്ണിന്റെ പേരില്‍ കേസ് കൊടുത്താല്‍ ആ പ്രിവിലേജ് ഇല്ലല്ലോ. കാശ് അടിച്ചുമാറ്റാനും മറ്റുമായി ഈ നിയമം ദുരുപയോഗം ചെയ്യുന്ന ഒരുപാട് പെണ്‍കുട്ടികളുണ്ട്. തുല്യനിയമത്തെ കുറിച്ചല്ലേ നമ്മള്‍ പറയുന്നത്. അങ്ങനെയൊരു പ്രിവിലേജ് സ്ത്രീകള്‍ക്കു വേണ്ട. പക്ഷേ, രണ്ടു പേര്‍ക്കുമുള്ള നിയമം തുല്യവുമായിരിക്കണം, ശക്തവുമായിരിക്കണം.’ എന്നാണ് അവര്‍ അഭിമുഖത്തില്‍ പറയുന്നത്. ഇത് ശരിയാണ് എന്ന കുറിപ്പോടെയാണ് ഷിയാസ് വീഡിയോ പോസ്റ്റ് ചെയ്തത്.

പിന്നാലെ, ‘കുരയ്ക്കാത്ത നായയും ഇല്ല, കുറവ് പറയാത്ത വായയും ഇല്ല, ഇവ രണ്ടുമില്ലാത്ത നാടുമില്ല. നമ്മള്‍ നമ്മുടെ ലക്ഷ്യവുമായി മുമ്പോട്ടു പോകും’ എന്ന് രജനീകാന്ത് പറയുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തു.

ജിംനേഷ്യം പരിശീലകയായ യുവതിയെ വിവാഹവാഗ്ദാനം നടത്തി പീഡിപ്പിച്ചെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമാണ് ഷിയാസിനെതിരെയുള്ള പരാതി. 2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ വച്ച് പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.

 

 

View this post on Instagram

 

A post shared by Shiyas Kareem (@shiyaskareem)

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക