തിരുവനന്തപുരം: വംശീയ കലാപം തുടങ്ങി ഒരു വർഷം ആകാൻ ആയിട്ടും ഇതുവരെ മണിപ്പൂരിൽ സന്ദർശനം നടത്തിയിട്ടില്ലാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി ദക്ഷിണേന്ത്യയിൽ. കഴിഞ്ഞ ആഴ്ച കേരളത്തിൽ വന്ന മോദി വീണ്ടും സംസ്ഥാനത്ത് പ്രചാരണത്തിന് എത്തുന്നു. എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോദി എത്തുന്നത്.
|
തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചാരണത്തിനാണ് മോദി വരുന്നത്. ഈ മാസം അവസാനമോ, ഏപ്രിൽ ആദ്യമോ ആയിരിക്കും മോദിയുടെ സന്ദർശനം. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവരും എത്തുന്നുണ്ട്.
സമീപ കാലത്ത് അഞ്ച് തവണയാണ് മോദി കേരളത്തിലെത്തിയത്. തൃശൂർ, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലാണ് മോദി പങ്കെടുത്ത പരിപടികൾ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





