|
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യംവച്ചുള്ള പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് വീണ്ടും കോടതി നോട്ടീസ്. പട്ന കോടതിയാണ് രാഹുലിന് നോട്ടീസ് നൽകിയത്. ഏപ്രിൽ 12 ന് നേരിട്ടു ഹാജരായി മൊഴി നൽകാനാണ് നോട്ടീസിലെ ആവശ്യം.
ബിഹാറിലെ ബിജെപി നേതാവ് സുശീൽ കുമാർ മോദി 2019 ൽ നൽകിയ പരാതിയിലാണ് നടപടി. കേസിൽ സുശീൽമോദിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സുശീൽമോദി ഇതുമായി ബന്ധപ്പെട്ട തെളിവുകളും നൽകിയിട്ടുണ്ട്.
കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ, പ്രചാരണ തിരക്ക് ചൂണ്ടിക്കാട്ടി രാഹുൽഗാന്ധി നേരിട്ടു ഹാജരാകാൻ കൂടുതൽ സാവകാശം തേടിയേക്കുമെന്നാണ് റിപ്പോർട്ട്. സോലാർ പ്രസംഗത്തിലെ മോദി പരാമർശത്തിനെതിരെ ബിജെപി രാഹുൽഗാന്ധിക്കെതിരെ രാജ്യവ്യാപകമായി പരാതി നൽകിയിരുന്നു.
മോദി പരാമർശത്തിൽ സൂറത്ത് കോടതി രാഹുൽഗാന്ധിയെ രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇതേത്തുടർന്ന് രാഹുലിന്റെ എംപി സ്ഥാനത്തിന് ലോക്സഭ സെക്രട്ടേറിയറ്റ് അയോഗ്യത പ്രഖ്യാപിച്ചു. സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഉടൻ തന്നെ മേൽക്കോടതിയിൽ അപ്പീൽ നൽകിയേക്കുമെന്നാണ് സൂചന.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





