17
Mar 2024
Sun
17 Mar 2024 Sun
MoECC spots over 50 dolphins in Qatar s waters

ദോഹ: ഖത്തറിന്റെ സമുദ്രാതിര്‍ത്തികളില്‍ അമ്പതിലേറെ ഡോള്‍ഫിനുകളെ ഗവേഷകസംഘം കണ്ടെത്തിയതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. അമ്പതിലേറെ കോമണ്‍ കുപ്പിമൂക്കന്‍(കോമണ്‍ ബോട്ടില്‍നോസ്)ഡോള്‍ഫിനുകളെയും 3 ഇന്‍ഡോ പസഫിക് ഹമ്പ്ബാക്ക് ഡോള്‍ഫിനുകളെയുമാണ് ഗവേഷകസംഘം കണ്ടതെന്ന് മന്ത്രാലയം സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടര്‍സിയോപ്‌സ് വംശത്തില്‍പെട്ട മൂന്നിനം കുപ്പിമൂക്കന്‍ ഡോള്‍ഫിനുകളില്‍പെട്ട ഇനമാണ് കോമണ്‍ ബോട്ടില്‍നോസ് ഡോള്‍ഫിന്‍. ഇവ തങ്ങളുടെ ജീവിതകാലം മുഴുവനും വെള്ളത്തിലാണ് ഉണ്ടാവുക. പോളാര്‍ ജലത്തിലൊഴികെ ലോകത്തിന്റെ മറ്റെല്ലാ ജലങ്ങളിലും ഇവയ്ക്ക് ജീവിക്കാനാവും. രണ്ടുമുതല്‍ നാലുമീറ്റര്‍ വരെ നീളം വയ്ക്കുന്ന ഇവ 150 കിലോഗ്രാം മുതല്‍ 650 കിലോഗ്രാം വരെ തൂക്കം വയ്ക്കും. കൂട്ടമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന കോമണ്‍ ബോട്ടില്‍ നോസ് ഡോള്‍ഫിനുകള്‍ പലപ്പോഴും ആയിരത്തിലേറെ വരെ ഒരുമിച്ചുണ്ടാവും. മനുഷ്യനേക്കാള്‍ വലിയ തലച്ചോറുള്ള ഇവ സവിശേഷമായ ബുദ്ധിയുള്ളവരും അക്വേറിയ ഷോകളിലും ടെലിവിഷന്‍ ഷോകളിലുമൊക്കെ ഇവരെ ഉപയോഗിച്ചുവരികയും ചെയ്യുന്നു.

കിഴക്കന്‍ ഇന്ത്യന്‍, പടിഞ്ഞാറന്‍ പസഫിക് തീരക്കടലില്‍ വസിക്കുന്നവയാണ് ഇന്‍ഡോ പസഫിക് ഹമ്പ് ബാക്ക് ഡോള്‍ഫിന്‍. ഗ്രേ, വെള്ള, പിങ്ക് നിറങ്ങളില്‍ കാണുന്ന ഇവയ്ക്ക് രണ്ടുമുതല്‍ 3.5 മീറ്റര്‍ വരെ നീളവും 150 മുതല്‍ 230 കിലോഗ്രാം വരെ ഭാരവും വയ്ക്കും. ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍ക്ക് 1 മീറ്റര്‍ ആണ് നീളം. പത്തില്‍ താഴെ ഡോള്‍ഫിനുകളാണ് ഇവയുടെ കൂട്ടത്തിലുണ്ടാവുക.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക