
അറുപതിലേറെ പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18കാരി. പത്തനംതിട്ടയിലാണ് സംഭവം. ശിശുക്ഷേമ സമിതിയോടു പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇലവുംതിട്ട പോലീസ് 40 പ്രതികള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ 2 കേസുകളിലായി 5 പേരെ അറസ്റ്റ് ചെയ്തു.
![]() |
|
പെണ്‍കുട്ടിക്ക് 13 വയസ്സുള്ളപ്പോള്‍ മുതലാണ് പീഡനം തുടങ്ങിയത്. ഗ്രാമീണ മേഖലകളിലെ സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന മഹിളാ സമഖ്യ പദ്ധതി പ്രവര്‍ത്തകരോടാണു പെണ്‍കുട്ടി പ്രശ്‌നങ്ങള്‍ സൂചിപ്പിച്ചത്. ഇവര്‍ വിവരം ശിശുക്ഷേമ സമിതിയെ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയും അമ്മയും ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരായി വിവരങ്ങള്‍ കൈമാറുകയായിരുന്നു.
കുട്ടിക്കു 13 വയസ്സുള്ള സമയത്തു സുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാളുടെ സുഹൃത്തുക്കള്‍ ദുരുപയോഗം ചെയ്തു. അതിജീവിതയുടെ നഗ്‌നചിത്രങ്ങള്‍ പ്രതികളില്‍ ചിലര്‍ കൈവശപ്പെടുത്തിയിരുന്നു. കുട്ടി ഉപയോഗിച്ചിരുന്ന ഫോണ്‍ രേഖകളില്‍ നിന്നാണ് നാല്‍പതോളം പ്രതികളെ തിരിച്ചറിഞ്ഞത്. ഉന്നത പോലീസ് അധികൃതരുടെ മേല്‍നോട്ടത്തില്‍ എസ്എച്ച്ഒമാരുടെ നേതൃത്വത്തില്‍ വിവിധ സ്റ്റേഷനുകളില്‍ കേസ് അന്വേഷിക്കും.