18
Apr 2024
Mon
18 Apr 2024 Mon
more than 90 dies after boat sank while trying to escape from cholera

കോളറ വ്യാപനത്തില്‍ നിന്നു രക്ഷപ്പെടുന്നതിനിടെ ആഫ്രിക്കന്‍ രാജ്യമായ മൊസാമ്പിക്കില്‍ ബോട്ട് കടലില്‍ മുങ്ങി 90ലേറെ മരണം. അഞ്ചുപേരെ രക്ഷപെടുത്തി. നിരവധി കുട്ടികളടക്കം 130ഓളം പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. ബാക്കിയുള്ളവര്ക്കായി തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ ആളുകള്‍ കയറിയതാണ് ബോട്ട് മുങ്ങാന്‍ കാരണമെന്ന് നമ്പുല പ്രവിശ്യാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.(more than 90 dies after boat sank while trying to escape from cholera)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലുംഗയില്‍ നിന്ന് മൊസാമ്പിക്ക് ദ്വീപിലേക്കാണ് സംഘം സഞ്ചരിച്ചിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ കോളറ പടര്‍ന്നുപിടിക്കുന്ന നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെട്ട പ്രദേശമാണ് നമ്പുല പ്രവിശ്യ.

യുനിസെഫിന്റെ കണക്കുകള്‍ പ്രകാരം 25 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും മോശമായ കോളറ വ്യാപനമാണ് 2023 ഒക്ടോബര്‍ മുതല്‍ മൊസാമ്പിക്കില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. 13700 കേസുകളാണ് ഇവിടെ റിപോര്‍ട്ട് ചെയ്തത്. 30 മരണങ്ങളും കോളറ മൂലമുണ്ടായി.