രണ്ടുമക്കളെ വിഷംകൊടുത്തു കൊന്നശേഷം യുവതി കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ചു. മഹാരാഷ്ട്രയിലെ നാഷിക്കിലാണ് സംഭവം. മുപ്പതുകാരിയായ അശ്വിനി നികുംഭ് ആണ് മക്കളായ ആരാധ്യ(8), അഗസ്ത്യ(2)എന്നിവരെ വിഷംകൊടുത്തു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. മക്കളെ കൊലപ്പെടുത്താന്‍ കാരണം ഭര്‍ത്താവ് ആണെന്ന ആത്മഹത്യാകുറിപ്പും യുവതി വീട്ടില്‍ എഴുതി വച്ചിരുന്നു.(mother committed suicide before kills 2 children)
|
ബുധനാഴ്ച രാത്രി ഏഴോടെയാണ് യുവതി കൊണാര്‍ക്ക് നഗറിലെ ഹരി വന്ദന്‍ അപാര്‍ട്ട്‌മെന്റിലെ ടെറസില്‍ നിന്ന് ചാടിയത്. വിവരമറിഞ്ഞ് പോലീസ് എത്തിയ നടത്തിയ പരിശോധനയിലാണ് കുട്ടികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സ്വപ്‌നില്‍ തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നും സഹികെട്ടാണ് ജീവനൊടുക്കുന്നതെന്നും ബന്ധുക്കള്‍ക്കായി തയ്യാറാക്കിയ വീഡിയോ സന്ദേശത്തില്‍ യുവതി പറയുന്നു. പൂനെയില്‍ ജോലി ചെയ്യുന്ന സ്വപ്‌നിലെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





