06
Jul 2026
Mon
06 Jul 2026 Mon
man and his 38 year old lover arrested for killing 22 year old wife

നവവധുവിനെ വെടിവച്ചുകൊന്ന ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവും 38കാരിയായ കാമുകിയും പിടിയില്‍. ഹരിയാനയിലെ മനേസറിലാണ് സംഭവം. 25കാരനായ അങ്കിത്, ഇയാളുടെ കാമുകി രജിനി ദേവി എന്നിവരാണ് പിടിയിലായത്. 22കാരിയായ ഭാര്യയെ അങ്കിത് കാമുകിയുടെ വാടകവീട്ടിലെത്തിക്കുകയും ഇവിടെവച്ച് വെടിവച്ചുകൊന്ന ശേഷം ഇരുവരും നേപ്പാളിലേക്കാണ് കടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

22കാരിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി അമ്മ മനേസര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഭര്‍തൃവീട്ടുകാരോട് തിരക്കിയിട്ടും തൃപ്തികരമായ മറുപടി ലഭിക്കാതെ വന്നതോടെയായിരുന്നു ഇവര്‍ പോലീസിനെ സമീപിച്ചത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം മനേസറിലെ വാടകമുറിയില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നില്‍ അങ്കിതും രജനി ദേവിയുമാണെന്നു മനസ്സിലാക്കിയ പോലീസ് ഇവരെ നേപ്പാളില്‍ നിന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തിയത്.

മനേസറില്‍ പുകയില വ്യാപാരം നടത്തുകയായിരുന്നു അങ്കിത്. ഇവിടെ തന്നെ ബ്യൂട്ടി പാര്‍ലറിലെ ജോലിക്കാരിയായിരുന്നു രജനി ദേവി. ഭാര്യയെ ഇല്ലാതാക്കി കാമുകിക്കൊപ്പം ജീവിക്കാന്‍ വിവാഹത്തിനു പിന്നാലെ അങ്കിത് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി രണ്ടുമാസം മുമ്പ് ഉത്തര്‍പ്രദേശില്‍ പോയി തോക്കുവാങ്ങിവരികയും ചെയ്തുവെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ALSO READ: പത്തനംതിട്ടയിലെ 13കാരിയുടെ വ്യാജ പീഡന പരാതി; യുവാവിനെ ബോധം കെടുംവരെ പോലീസ് മര്‍ദ്ദിച്ചു; കാല്‍വെള്ളയില്‍ ലാത്തി കൊണ്ട് അടി; മുഖ്യമന്ത്രിക്ക് പരാതി നല്‍കി