30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
MS Solutions question leak

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ ചോദ്യ പേപ്പര്‍ ചോര്‍ത്തിയ സംഭവത്തില്‍ കേസെടുത്ത് ക്രൈംബ്രാഞ്ച്. (MS Solutions leaked question; police register case) ഓണ്‍ലൈന്‍ ട്യൂഷന്‍ സ്ഥാപനമായ എംഎസ് സൊല്യൂഷന്‍സിനെതിരേയാണ് കേസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തട്ടിപ്പ്, വഞ്ചന ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. എന്നാല്‍, എഫ്‌ഐആറില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല.

പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങള്‍ പ്രഡിക്ഷന്‍ എന്ന പേരില്‍ എം എസ് സൊല്യൂഷന്‍സ് പുറത്തുവിട്ടിരുന്നു. പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിരുന്നു. പരീക്ഷയുടെ ചോദ്യങ്ങള്‍ അതേപടിയായിരുന്നു യൂട്യൂബ് ചാനലില്‍ വന്നത്. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

ALSO READ: ഉന്നത ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാല് ഇസ്രായേലി സൈനികരെ കുത്തിവീഴ്ത്തി ഹമാസ് പോരാളി; ആയുധങ്ങള്‍ പിടിച്ചെടുത്തു

വിവാദം കത്തിനില്‍ക്കുന്നതിനിടയില്‍ എസ്എസ്എല്‍സി രസതന്ത്രം പരീക്ഷയുടെ ചോദ്യങ്ങളും എംഎസ് സൊല്യൂഷന്‍സ് ചോര്‍ത്തിയതായി ആരോപണമുയര്‍ന്നു. 40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും ചാനലില്‍ വന്നതായാണ് കെഎസ്‌യു ആരോപിക്കുന്നത്. അതേപടിയുള്ള ചോദ്യങ്ങള്‍ അല്ലെങ്കിലും, പേപ്പറിലുള്ളതിനോട് വളരെ സാമ്യമുള്ള ചോദ്യങ്ങളാണ് എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലില്‍ വന്നിരിക്കുന്നത്.

അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കൊടുവള്ളി ആസ്ഥാനമായുള്ള എംഎസ് സൊല്യൂഷന്‍സിനെ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമായതോടെ വിശദീകരണവുമായി സിഇഒ എം ഷുഹൈബ് രംഗത്തുവന്നു. മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളുടെ പേരില്‍ പരാതി വന്നിട്ടുണ്ടെങ്കിലും ക്രൂശിക്കപ്പെടുന്നത് എംഎസ് സൊല്യൂഷന്‍സ് മാത്രമാണെന്ന് സിഇഒ ഷുഹൈബ് പറഞ്ഞു.

സ്വകാര്യ ടൂഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരാളും പ്രവചിക്കുന്നതേ താനും പ്രവചിച്ചിട്ടൂള്ളൂവെന്ന് ഷുഹൈബ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം നടന്ന എസ്എസ്എല്‍സി ക്രിസ്മസ് പരീക്ഷയില്‍ തങ്ങള്‍ പ്രവചിച്ച നാല് ചോദ്യങ്ങള്‍ മാത്രമാണ് വന്നത്. മറ്റു പ്ലാറ്റ്‌ഫോമുകള്‍ പറഞ്ഞ ഭൂരിഭാഗം ചോദ്യങ്ങളും പരീക്ഷക്ക് വന്നപ്പോഴും ആരോപണം ഉയര്‍ന്നത് തങ്ങള്‍ക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം എംഎസ് സൊല്യൂഷന്‍സുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സ്ഥാപനങ്ങളുമായി സഹകരിച്ചിരുന്ന അധ്യാപകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരില്‍ നിന്നും മൊഴിയെടുക്കാനാണ് നീക്കം.

എംഎസ് സൊല്യൂഷന്‍സിലെ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതിയില്‍ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഫാന്‍പേജുകളില്‍ നിന്നും വീഡിയോ നീക്കിയതിനാല്‍ ഫേസ്ബുക്ക് ഉടമകളായ മെറ്റാ കമ്പനിയില്‍ നിന്നും വിശദാംശം തേടിയിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തി.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement