16
Dec 2024
Fri
16 Dec 2024 Fri
Al Qassam Brigade

ഇസ്രായേലി സൈന്യത്തെ വീണ്ടും ഞെട്ടിച്ച് ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്. (Hamas fighter stabs four Israeli soldiers, including senior officer; weapons seized) ഖസ്സാം ബ്രിഗേഡ് പോരാളി തനിച്ച് നടത്തിയ ആക്രമണത്തില്‍ ഓഫീസര്‍ ഉള്‍പ്പെടെ നാല് ഇസ്രായേലി സൈനികരെ കുത്തിവീഴ്ത്തി ആയുധങ്ങള്‍ പിടിച്ചെടുത്തു. ചെറുത്തുനില്‍പ്പിന് പേര് കേട്ട വടക്കന്‍ ഗസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലാണ് സംഭവം നടന്നതെന്ന് അല്‍ ഖസ്സാം ബ്രിഗേഡ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ആയുധങ്ങളും കൊല്ലപ്പെട്ട സൈനികരുടെ ഐഡി കാര്‍ഡുകളും ഉള്‍പ്പെടെയുള്ള വീഡിയോ ഖസ്സാം ബ്രിഗേഡ് ഉടന്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്.

ALSO READ: ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടെന്നാരോപിച്ച് എട്ട് പേരെ അറസ്റ്റ് ചെയ്ത് അസം പോലീസ്; ഒരാള്‍ പിടിയിലായത് കാസര്‍കോഡ്

വെടിയുണ്ട തീര്‍ന്നത് കാരണമോ ശബ്ദം കേട്ട് മറ്റ് സൈനികര്‍ വരുന്നത് ഒഴിവാക്കാനോ ആയിരിക്കാം ഖസ്സാം പോരാളി കത്തി ഉപയോഗിച്ചതെന്നാണു കരുതുന്നത്. ഇസ്രായേല്‍ വംശഹത്യ ആരംഭിച്ച് 14 മാസങ്ങള്‍ക്ക് ശേഷവും ചെറുത്ത് നില്‍പ്പ് ശക്തമായി തുടരുന്നുവെന്നതിന്റെ സൂചനകളാണ് പുതിയ വാര്‍ത്തകള്‍ നല്‍കുന്നത്.

ജബലിയയെ 10 ആഴ്ച്ചയായി ഇസ്രായേല്‍ പട്ടിണിക്കിട്ട് ഉപരോധിക്കുകയാണ്. എന്നാല്‍, ഹമാസ് ഉള്‍പ്പെടെയുള്ള ചെറുത്ത്‌നില്‍പ്പ് സംഘടനകളുടെ പോരാട്ട വീര്യം ഇല്ലാതാക്കാന്‍ ഇതിന് കഴിഞ്ഞിട്ടില്ലെന്നാണു വ്യക്തമാവുന്നത്.

ഇസ്രായേലി സൈനികരെയും വാഹനങ്ങളെയും ലക്ഷ്യമിട്ട് മറ്റ് ആറ് ആക്രമണങ്ങള്‍ കൂടി നടത്തിയതായി അല്‍ ഖസ്സാം ബ്രിഗേഡ് അറിയിച്ചു.

നെസാരിം ഇടനാഴിയിലെ ഇസ്രായേലി കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററിന് നേരെ ഖസ്സാം ബ്രിഗേഡ് ഷെല്ലാക്രമണം നടത്തി. വടക്കന്‍ ഗസയിലെ അല്‍ തവാമില്‍ ഇസ്രായേലി സൈനികനെ ഒളിയാക്രമണത്തില്‍ കൊലപ്പെടുത്തി.

ജബലിയക്ക് പടിഞ്ഞാറ് അബൂ ഷര്‍ഖ് റൗണ്ട്എബൗട്ടില്‍ ഒരു വീടിനകത്ത് തമ്പടിച്ചിരുന്ന ഇസ്രായേലി സൈനികര്‍ക്ക് നേരെ ടിപിജി ഷെല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായും ഖസ്സാം ബ്രിഗേഡ് അറിയിച്ചു.

കഴിഞ്ഞ മാസങ്ങളില്‍ ഹമാസ് പുതുതായി നാലായിരം പേരെ കൂടി റിക്രൂട്ട് ചെയ്തതായി ഇസ്രായേല്‍ സൈന്യത്തിന്റെ തെക്കന്‍ കമാന്‍ഡ് ഈയിടെ വെളിപ്പെടുത്തിയിരുന്നു.